40 ലക്ഷം ആഗോള ഗ്രോസിലേക്കു മമ്മൂട്ടിയുടെ വല്യേട്ടൻ; 3 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വല്യേട്ടൻ ഈ കഴിഞ്ഞ നവംബർ 29 നാണു ആഗോള തലത്തിൽ റീ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വീക്കെന്ഡിലെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനം 23 ലക്ഷത്തോളം ഗ്രോസ് നേടിയ ചിത്രം 3 ദിനം പിന്നിടുമ്പോൾ 40 ലക്ഷം ഗ്രോസ് മറികടന്നേക്കാമെന്നാണ് ആദ്യ കണക്കുകൾ പറയുന്നത്. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും ആണ് ചിത്രം പ്രധാനമായി റിലീസ് ചെയ്തത്.

വമ്പൻ പ്രമോഷനോടെ 24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 120 ഓളം സ്‌ക്രീനുകളിലാണ് എത്തിയത്. 4k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 2000 ത്തിൽ റിലീസ് ചെയ്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഈ ഷാജി കൈലാസ് മാസ് ചിത്രം രചിച്ചത് രഞ്ജിത് ആണ്. അമ്പലക്കര ഫിലിംസ് ആണ് വല്യേട്ടൻ നിർമ്മിച്ചത്.

Advertisement

ഇതിനു മുൻപ് പാലേരി മാണിക്യം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റീ റിലീസ് ചെയ്തത്. ആ ചിത്രം തീയേറ്ററുകളിൽ സ്വീകരിക്കപ്പെട്ടില്ല. എന്നാൽ അതിനേക്കാൾ ഭേദപെട്ട സ്വീകരണമാണ് വല്യേട്ടന് ലഭിച്ചത് എന്ന് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നു. മലയാളത്തിൽ റീ റിലീസ് ചെയ്ത ചിത്രങ്ങൾ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയത് ദേവദൂതൻ, സ്ഫടികം, മണിച്ചിത്രത്താഴ് എന്നിവയാണ്.

ദേവദൂതൻ അഞ്ചര കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയപ്പോൾ, സ്ഫടികം അഞ്ചു കോടിയോളമാണ് നേടിയത്. നാലേമുക്കാൽ കോടിയോളമാണ് മണിച്ചിത്രത്താഴ് നേടിയ ഗ്രോസ് കളക്ഷൻ. ഇനി ആവനാഴി, ഒരു വടക്കൻ വീരഗാഥ, അമരം എന്നീ മമ്മൂട്ടി ചിത്രങ്ങളും റീ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close