വീണ്ടും 50 കോടി ക്ലബിൽ മമ്മൂട്ടി; ടർബോ ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം എന്നിവക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും അൻപത് കോടി ക്ലബിൽ. വൈശാഖ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ചിത്രമായ ടർബോ ആണ് റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് അൻപത് കോടി ആഗോള ഗ്രോസ് നേടിയത്. ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം 50 കോടി പിന്നിട്ട വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ആദ്യ നാല് ദിവസം കൊണ്ട് ഈ ചിത്രം കേരളത്തിൽ നിന്നും നേടിയ കളക്ഷൻ 18 കോടിയോളമാണ്. ഗൾഫിൽ നിന്നാണ് ടർബോ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. അവിടെ നിന്ന് മാത്രം നാല് ദിവസം കൊണ്ട് ഈ ചിത്രം 20 കോടിയോളം വന്നിരിക്കാമെന്നാണ് ആദ്യ കണക്കുകൾ പറയുന്നത്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫിൽ വിതരണം ചെയ്തിരിക്കുന്നത്.

റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ ഒരു കോടിക്ക് മുകളിൽ നേടിയ ടർബോ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക, യു കെ എന്നിവിടങ്ങളിലും മികച്ച കളക്ഷൻ ആദ്യ വീക്കെൻഡിൽ നേടിയിട്ടുണ്ട്. 60 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഈ മാസ്സ് ചിത്രം രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടിയുടെ ആദ്യ നൂറു കോടി ഗ്രോസ് നേട്ടം കൈവരിക്കാൻ ടർബോക്ക് കഴിയുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 85 കോടി ആഗോള ഗ്രോസ് നേടിയ ഭീഷ്മ പർവമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ. 82 കോടി ആഗോള ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡ്, 58 കോടി ആഗോള ഗ്രോസ് നേടിയ ഭ്രമയുഗം എന്നിവ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തു നിൽക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close