കുതിപ്പ് തുടർന്ന് ടർബോ ജോസ്; മെഗാസ്റ്റാർ ചിത്രത്തിന്റെ വിജയമാഘോഷിക്കുന്ന പുത്തൻ ടീസർ കാണാം

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ടർബോ എന്ന ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ വലിയ തുടക്കം നേടിയ ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഗ്രോസ് നേടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏതായാലും ഇപ്പോൾ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു കൊണ്ടുള്ള ഏറ്റവും പുതിയ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. കുടുംബ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കാനായി തമാശക്ക് പ്രാധാന്യം കൊടുത്തുള്ള ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ കിടിലൻ സംഘട്ടന രംഗങ്ങൾക്കൊപ്പം പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി രംഗങ്ങൾ കൂടിയുള്ള ചിത്രമാണ് ടർബോ. റിലീസ് ചെയ്ത് ആദ്യ 5 ദിവസങ്ങൾ പിന്നിടുമ്പോൾ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു ടർബോ ബോക്സ് ഓഫീസ് വേട്ട തുടരുകയാണ്.

ആദ്യ നാല് ദിവസം കൊണ്ട് 44.5 കോടി രൂപയാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ് എന്ന് ട്രേഡ് അനലിസ്റ്റുകൾ കണക്കുകൾ സഹിതം പുറത്ത് വിട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് 17.95 കോടി നേടിയ ടർബോ വിദേശത്തു നിന്നും നേടിയത് 23.55 കോടി രൂപയാണ്. അതിൽ 19 കോടിക്ക് മുകളിൽ ഗൾഫിൽ നിന്ന് മാത്രമാണ് ടർബോ കരസ്ഥമാക്കിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 3 കോടി രൂപയാണ് ടർബോയുടെ ഗ്രോസ് കളക്ഷൻ. ചിത്രത്തിന്റെ ആഗോള കളക്ഷൻ വിവരങ്ങൾ മലയാളത്തിലെ ട്രാക്കേഴ്സ് ആയ എ ബി ജോർജ്, ജസീൽ മുഹമ്മദ് എന്നിവരും, മലയാളത്തിലെ പ്രമുഖ ട്രേഡ് അനാലിസിസ് പ്ലാറ്റ്‌ഫോമുകളായ ഫോറം റീൽസ്, സൗത്ത് വുഡ്, വാട്ട് ദ ഫസ് എന്നിവരുമാണ് പുറത്ത് വിട്ടിരിക്കുന്നത്.

Advertisement

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യു കെ, അമേരിക്ക എന്നിവിടങ്ങളിലെ കളക്ഷൻ വിവരങ്ങളും ഇവർ റിലീസ് ചെയ്തിട്ടുണ്ട്. ആട് ജീവിതം, ലൂസിഫർ, ഭീഷ്മ പർവ്വം എന്നിവ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന ആഗോള വീക്കെൻഡ് കളക്ഷൻ നേടുന്ന മലയാള ചിത്രമാണ് ഇപ്പോൾ ടർബോ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മിഥുൻ മാനുവൽ തോമസും, നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുമാണ്. 60 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് അറിയാൻ സാധിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close