വീണ്ടും തീയേറ്ററുകളിൽ മെഗാസ്റ്റാർ തരംഗം

Advertisement

ആദ്യ ദിനത്തേക്കാൾ കൂടുതൽ കുതുപ്പിൽ റോഷാക്ക്. കേരളത്തിൽ റീലീസ് ചെയ്ത എല്ലാ സെറ്ററുകളിലും മോർണിംഗ് ഷോകളും ന്യൂൺ ഷോകളും 60 ശതമാനത്തിന് മുകളിൽ എത്തിയിരിക്കുന്നു. ആദ്യ ദിന മോർണിംഗ് ഷോകളും, ന്യൂൺ ഷോകളും ശരാശരി 45 ശതമനത്തിൽ ഒതുങ്ങിയെങ്കിലും ചിത്രത്തിന് കിട്ടിയ മികച്ച പ്രേഷക അഭിപ്രായവും, നിരുപക പ്രശംസയും കോണ്ട് റോഷാക്കിന് റീലീസ് ചെയ്ത എല്ലാ സെറ്ററുകളിലും വലിയ രീതിയിലുള്ള കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന് വേളിയിലും, യു എ ഇ- ജിസിസിയിലും കാര്യമായ മുന്നേറ്റം ഉണ്ടാവുമേന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 2022 ൽ തുടർച്ചയായ മുന്ന് തിയ്യേറ്റർ ഹിറ്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് മേഗാസ്റ്റർ മമ്മൂട്ടി. ഒറ്റ വാക്കീൽ പറയാവുന്ന ഒരു കഥാഗതിയാണ് റോഷാക്കിന്റെതെങ്കിലും ചിത്രത്തിനെ വ്യത്യസ്തമാക്കിയിരിക്കുന്നത് തിരക്കഥയോരുക്കിയിരിക്കുന്ന രീതിയും മലയാളികൾക്ക് അത്ര പരിചയമില്ലതെ മെക്കിംഗ് മികവിലൂടെയുമാണ്.

ലൂക്ക് ആന്റണി എന്ന ദുബായക്കാരനായിട്ടാണ് മമ്മൂട്ടി റോഷാക്കിൽ എത്തുന്നത്. ഒപ്പം ഷറഫൂദിൻ, ഗ്രേസ് ആന്റണി, ജഗദീഷ്, ബിന്ദു പണിക്കർ, കോട്ടയം നസീർ, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ നിർമാതാവായി എത്തുന്നതും മമ്മൂട്ടി തന്നെയാണ്. നിസാം ബഷീറാണ് റോഷാക്ക് സംവിധാനം ചെയ്യിരിക്കുന്നത്. ആദ്യ സിനിമയായ കെട്ട്യോളാണ് എന്റെ മാലാഖയിൽ തീർത്തും വ്യത്യസ്തമായോരു അവതരണമാണ് നിസാം ബഷീർ റോഷാക്കിൽ ഒരുക്കിയിരിക്കുന്നത്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്ന ചിത്രങ്ങൾക്ക് ശേഷം സമീർ അബുദൾ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും രോഷാക്കിന് ഉണ്ട്. കുറുപ്പിലൂടെ ശ്രദ്ധേയനായ നിമിഷ് രവിയാണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close