നിഗൂഢതകൾ ഉണർത്തി ‘വിചിത്രം’ സിനിമയുടെ ട്രെയിലർ

Advertisement

ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിചിത്രം. ചിത്രത്തിന്റെ ടെറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ വിചിത്രമായ കാര്യങ്ങളാണ് ചിത്രം സംവദിക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പ്രേക്ഷകരില്‍ നിഗൂഢത ഉണര്‍ത്തുന്നുണ്ട്. ബാലു വർഗ്ഗീസും – ഷൈൻ ടോം ചാക്കായും സഹോദരങ്ങളായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. സമീപക്കാലത്ത് വൈവിധ്യമാർന്ന വേഷങ്ങളിലായിരുന്നു ഷൈൻ ടോം ചാക്കോയെ കാണുന്നത്. വിചിത്രത്തിലെ  ജാക്സണും അത്തരത്തിൽ ഒന്നാണ് എന്ന് നിസ്സംശയം പറയാം. കനി കുസൃതി, ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കേതകി നാരായണ്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥപാത്രങ്ങൾ .

Advertisement

ജോയി മൂവി പ്രോസ്കഷന്റെ ബാനറിൽ ഡോ. അജിത് ജോയോട് ഒപ്പം സംവിധായകൻ അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്, അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്‌ സംവിധായകൻ അച്ചു വിജയൻ തന്നെയാണ്. ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ നിർവഹിച്ചത് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവർ ചേർന്നാണ്. ദിവ്യ ജോബിയാണ് ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത്. ചിത്രം ഒക്ടോബർ 14 ന് തിയ്യറ്ററുകളിൽ റിലീസ് ചെയ്യും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close