പ്രേക്ഷകർക്ക് ഇത് അഭിമാന മുഹൂർത്തം…മമ്മൂട്ടി ചിത്രം പേരൻപ് ഷാങ്‌ഹായ്‌ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

Advertisement

തന്റെ അഭിനയത്തിലൂടെ മലയാള സിനിമ പ്രേക്ഷകരെ നാല് പതിറ്റാണ്ടുകളായി വിസ്മയിപ്പിക്കുന്ന മമ്മൂട്ടി പുതിയ തലത്തിലേക്ക് മലയാളത്തിന്റെ യശസ്സ് ഉയർത്തുകയാണ്. അഭിനയത്തിൽ വിസ്‍മയിപ്പിച്ച് നിരവധി ചിത്രങ്ങൾ ഒരുക്കിയ മമ്മൂട്ടി തന്റെ പുത്തൻ കാലഘട്ടത്തിലും പളളിക്കൽ നാരായണനും, കുഞ്ഞനന്തനും തുടങ്ങി അഭിനയ പ്രാധാന്യം ഏറെയുള്ള വേഷങ്ങളിൽ ഞെട്ടിച്ചു കഴിഞ്ഞു. പിന്നീട് തമിഴിലും അദ്ദേഹം മികച്ച ഒരു കഥാപാത്രമായി എത്തി. ആദ്യ രണ്ട ചിത്രങ്ങളിലൂടെ തന്നെ ഏറെ ശ്രദ്ധേയനായ റാം സംവിധാനം ചെയ്ത പേരൻപ് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയ്ക്കും മമ്മൂട്ടി അഭിമാനമായി മാറിയത്. ചിത്രം പുറത്തിറങ്ങും മുൻപേ വളരെ മികച്ച നിരൂപ പ്രശംസകൾ ലഭിച്ചിരുന്നു. ചിത്രത്തിനിതാ ഇപ്പോൾ പുതിയൊരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുന്നു.

ചിത്രം റോട്ടർഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം വളരെ മികച്ച അഭിപ്രായമാണ് അന്ന് സ്വന്തമാക്കിയത്. ചിത്രം പിന്നീട നിരവധി മേളകളിലും ചർച്ചാ വിഷയമായി. ഇപ്പോഴിതാ ചിത്രം ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രം ഷാങ്‌ഹായ്‌ ഫിലിം ഫെസ്റ്റിവലിൽ കൂടി എത്തുന്നു എന്ന വാർത്ത കൂടി വന്നതോടെ ഏവരും വലിയ പ്രതീക്ഷയിലാണ്. എങ്കിലും ചിത്രം തീയറ്ററുകളിൽ റിലീസാവാത്തത് ആരാധകർക്കും സിനിമ പ്രേക്ഷകർക്കും വലിയ നഷ്ടം തന്നെയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close