ഷൂട്ടിംഗ് സെറ്റിൽ അന്ന് നടന്നത് വലിയ അപകടം… ശങ്കർ പൊട്ടിക്കരഞ്ഞു….

Advertisement

ഇന്ത്യൻ സിനിമയെ വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച സംവിധായകനാണ് ശങ്കർ. ബ്രഹ്‌മാണ്ഡ സംവിധായകനായ ശങ്കറിന്റെ കരിയറിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ള ചിത്രമായിരുന്നു അന്ന്യൻ. വിക്രമിനെ നായകനാക്കി ഒരുക്കിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ വിജയ ചിത്രം ആയതിനോടൊപ്പം തന്നെ ചിത്രം ഇരുവരുടെയും കരിയറിൽ വലിയ സ്വാധീനം ഉണ്ടാക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ അന്ന് വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നണിയിൽ നടന്ന സംഭവത്തെ കുറിച്ച് സ്റ്റണ്ട് സിൽവ വെളിപ്പെടുത്തൽ നടത്തുകയാണ്.

തമിഴിലെ ഇപ്പോഴത്തെ സൂപ്പർ താര ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്ററായ സ്റ്റണ്ട് സിൽവ അന്ന് ചിത്രത്തിന്റെ സ്റ്റണ്ട് അസ്സിസ്റ്റന്റായിരുന്നു. സൂപ്പർ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിനായിരുന്നു ചിത്രത്തിന്റെ സ്റ്റണ്ട് ഒരുക്കിയിരുന്നത്. ചിത്രത്തിൽ വിക്രം കരാട്ടെ വിദ്യാർത്ഥികളുമായി നടത്തുന്ന ഫൈറ്റ് സീനിലാണ് സംഭവം. 70 ഓളം ആർട്ടിസ്റ്റുകൾ തെറിച്ചു പോകേണ്ട സീൻ. ഒരാളെ കയർ കെട്ടി വലിക്കാൻ നാലോളം ആളുകൾ വേണം. അതിനാൽ തന്നെ ഒരു പരീക്ഷണം നടത്തുവാൻ തീരുമാനിച്ചു. എല്ലാവരെയും ഒരു ലോറിയുമായി ബന്ധിപ്പിക്കുന്നു. ലോറി മുന്നിലേക്ക് കുത്തിക്കുന്നതോടെ ഏവരും ഉയരും. പക്ഷെ അബദ്ധവശാൽ ലോറി നേരത്തെ തന്നെ എടുത്തു. ഏവരും തെറിച്ചു പോയി. പ്രതീക്ഷിക്കാത്ത ദുരന്തമാണ് അന്ന് നടന്നത്. ഫാനിലും ചുമരിലും തട്ടി ഏവരുടെയും ദേഹത്ത് നിന്ന് ചോര ഒഴുകാൻ തുടങ്ങി. അന്ന് സത്യത്തിൽ അവിടം ചോരപ്പുഴയായി മാറി. ശങ്കർ സാർ പൊട്ടിക്കരയുകയായിരുന്നു വലിയ മാനസിക വിഷമത്തിലായി അദ്ദേഹം പിന്നീട കുറച്ചു നാക്കുകൾ കഴിഞ്ഞാണ് റിക്കവർ ആയത്. പിന്നീട ഷൂട്ട് ചെയ്തപ്പോഴും ഏവര്ക്കും ഭയമായിരുന്നു. അങ്ങനെ മുപ്പത്ത് ദിവസത്തെ പ്രയത്നത്തിലാണ് ചിത്രത്തിലെ ഈ ആക്ഷൻ രംഗങ്ങൾ ഒരുക്കിയതെന്നും സിൽവ പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close