50 കോടിയും കടന്ന് ഭ്രമയുഗം; കളക്ഷൻ റിപ്പോർട്ട്

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഭ്രമയുഗം ആഗോള ബ്ലോക് ഓഫീസിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിട്ടു. 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മമ്മൂട്ടി ചിത്രങ്ങൾ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ കേരള ഗ്രോസ് 20 കോടിയിലേക്ക് നീങ്ങുമ്പോൾ, റസ്റ്റ് ഓഫ് ഇന്ത്യ, ഓവർസീസ് ഗ്രോസ് കൂട്ടി 30 കോടിക്ക് മുകളിലും ലഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റാണ് ഭ്രമയുഗം. 85 കോടി ആഗോള ഗ്രോസ് നേടിയ ഭീഷ്മ പർവ്വം, 82 കോടിയുടെ ആഗോള ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ 2 ഹിറ്റുകൾ. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഭ്രമയുഗത്തിന് പ്രേക്ഷകരും നിരൂപകരും വലിയ കയ്യടിയാണ് നൽകുന്നത്.

ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം രചിച്ചതും സംവിധായകൻ തന്നെയാണ്. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, കാമറ ചലിപ്പിച്ചത് ഷെഹ്നാദ് ജലാൽ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീഖ് മുഹമ്മദ് അലി എന്നിവരാണ്. മലയാളത്തിൽ നിന്ന് 50 കോടി ക്ലബിലെത്തുന്ന ഇരുപത്തിരണ്ടാമത്തെ ചിത്രമാണ് ഭ്രമയുഗം. ദൃശ്യം, ഒപ്പം, പുലി മുരുകൻ, ഒടിയൻ, ലുസിഫെർ, നേര്, 2018 , ഭീഷ്മ പർവ്വം ആർഡിഎക്സ്, കണ്ണൂർ സ്‌ക്വാഡ്, കുറുപ്പ്, പ്രേമം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, എന്ന് നിന്റെ മൊയ്‌ദീൻ, ഞാൻ പ്രകാശൻ, മാളികപ്പുറം, ടു കൺഡ്രീസ്, ഹൃദയം, ജനഗണമന, പ്രേമലു എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close