മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികൾ’ റെക്കോർഡുകൾ ഭേദിച്ച് 50 കോടി ക്ലബ്ബിലേക്ക്…

Advertisement

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ‘അബ്രഹാമിന്റെ സന്തതികൾ’ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ്. ഈ വർഷം പുറത്തിറങ്ങിയ എല്ലാ മലയാള സിനിമകളുടെ റെക്കോർഡുകളും തകർത്തെറിഞ്ഞാണ് അബ്രഹാം മുന്നോട്ട് പോകുന്നത്. ഡെറിക്ക് അബ്രഹാം എന്ന സ്റ്റൈലിഷ് പോലീസ് കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകർച്ചത്.
കേരളത്തിലെ മൾട്ടിപ്ലസ്‌ കളക്ഷനിലും പുതിയ റെക്കോർഡ് മമ്മൂട്ടി ചിത്രം കാരസ്ഥമാക്കിയിരിക്കുകയാണ്.

മൾട്ടിപ്ലസ്‌ തീയറ്ററുകളിൽ നിന്ന് ഈ വർഷം 1 കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ, എന്നാൽ വെറും 25 ദിവസം കൊണ്ട് അതിവേഗത്തിലാണ് അബ്രഹാമിന്റെ സന്തതികൾ ഈ നേട്ടം കൈവരിച്ചത്. പ്രണവ് മോഹൻലാൽ ചിത്രം ‘ആദി’ യും സൗബിന്റെ ‘സുഡാനി ഫ്രം നൈജീരിയ’ മാത്രമാണ് ഇനി മുന്നിൽ. വേൾഡ് വൈഡ് കളക്ഷനിൽ 50 കോടതിയിലേക്ക് നീങ്ങുകയാണ് ‘അബ്രഹാമിന്റെ സന്തതികൾ’, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ കേരള കളക്ഷൻ ഇതിനോടകം മറികടന്നു. അടുത്ത ആഴ്ച 50 കോടി ക്ലബിലെത്തിയ ശേഷം വലിയ വിജയാഘോഷം തന്നെയുണ്ടാവും എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ഈ വർഷത്തെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് ‘അബ്രഹാമിന്റെ സന്തതികൾ’ നേടിയിരുന്നു. 1000 ഹൗസ് ഫുൾ ഷോസ് അതിവേഗത്തിൽ ഈ വർഷം തികച്ച ചിത്രംകൂടിയാണിത്. നാലാം വാരത്തിലേക്ക് പ്രദർശനം തുടരുന്ന ചിത്രം ഏകദേശം 116 തീയറ്ററുകളിൽ കേരളത്തിൽ മാത്രമായി കളിക്കുന്നുണ്ട്. 450 ഷോകൾ ദിവസേന കളിക്കുന്നുണ്ട്. ജി.സി.സി റിലീസിലും ചിത്രം റെക്കോർഡുകൾ ഒന്നൊന്നായി മറികടക്കുകയാണ്. അൻസൻ പോൾ , കനിഹ, സുരേഷ് കൃഷ്ണ, സിദ്ദിഖ്, കലാഭവൻ ഷാജോൻ, തരുഷി, രഞ്ജി പണിക്കർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയത്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close