കാണാൻ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി എന്ന് അപർണ ബാലമുരളിയും നമിത പ്രമോദും..!

Advertisement

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ നീരാളി എന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രം വില്ലൻ എന്ന ചിത്രത്തിന് ശേഷമുള്ള മോഹൻലാലിൻറെ ആദ്യ റിലീസ് ആണ്. ഏകദേശം എട്ടു മാസത്തിനു ശേഷമാണു ഒരു മോഹൻലാൽ ചിത്രം ഇവിടെ റിലീസ് ചെയ്യാൻ പോകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാൽ ആരാധകരും കേരളത്തിലെ ഓരോ സിനിമാ പ്രേമിയും വളരെയധികം ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് നീരാളി. ഇപ്പോഴിതാ നീരാളിക്ക് വേണ്ടി തങ്ങളും കാത്തിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് മലയാള സിനിമയിലെ രണ്ടു മുൻനിര നായികമാരായ അപർണ ബാലമുരളിയും നമിത പ്രമോദുമാണ്.

Advertisement

തങ്ങൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി എന്നും ലാലേട്ടന്റെ കിടിലൻ പെർഫോമൻസ് തിയേറ്ററിൽ പോയി കാണാൻ വെയിറ്റ് ചെയ്യുകയാണ് എന്നുമാണ് ഇവർ പറയുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്ന സന്തോഷ് ടി കുരുവിളയുടെ ഉടമസ്ഥതയിൽ ഉള്ള ഡോനട്ട് ഫാക്ടറിയിൽ എത്തിയപ്പോൾ ആയിരുന്നു അപർണ്ണയും നമിതയും നീരാളിയെ കുറിച്ച് സംസാരിച്ചത്. എറണാകുളം പനമ്പിള്ളി നഗറിൽ ഉള്ള ഡോനട്ട് ഫാക്ടറിയിൽ നീരാളി സ്പെഷ്യൽ ഡോനട്ട് ലോഞ്ച് ചെയ്യാൻ എത്തിയതാണ് അവർ. നീരാളിക്ക് വേണ്ടി ഏവരെയും പോലെ തന്നെ തങ്ങളും വളരെയധികം പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് കാത്തിരിക്കുന്നതെന്ന് ഇവർ പറയുന്നു. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതനായ സാജു തോമസ് ആണ്. ഒരു സർവൈവൽ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close