മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന വമ്പൻ ചിത്രം അടുത്ത വർഷം വിഷു റിലീസ്..!

Advertisement

150 കോടി ക്ലബ്ബിൽ ഇടം നേടിയ മോഹൻലാൽ ചിത്രം പുലി മുരുകൻ സംവിധാനം ചെയ്ത വൈശാഖ് ഇന്ന് മലയാള സിനിമാ പ്രേമികളുടെ ഏറ്റവും പ്രീയപ്പെട്ട സംവിധായകരിൽ ഒരാൾ ആണ്. വിശുദ്ധൻ, കസിൻസ് എന്നീ രണ്ടു പരാജയ ചിത്രങ്ങൾക്ക് ശേഷം പുലി മുരുകനുമായി വന്നു വൈശാഖ് നടത്തിയത് ആരെയും വിസ്മയിപ്പിക്കുന്ന തിരിച്ചു വരവായിരുന്നു.

ഇപ്പോൾ ഇതാ മലയാള സിനിമ പ്രേമികൾക്ക് സന്തോഷിക്കാൻ വക നൽകുന്ന മറ്റൊരു റിപ്പോർട് കൂടി വരുന്നു. തന്റെ ആദ്യ ചിത്രത്തിലെ  നായകൻ മെഗാസ്റ്റാർ  മമ്മൂട്ടിയുമായി വൈശാഖ് വീണ്ടും കൈ കോർക്കുകയാണ്. വൈശാഖും മമ്മൂട്ടിയുമൊന്നിക്കുന്ന ഈ ചിത്രം അടുത്ത വർഷം വിഷുവിനു പ്രദർശനത്തിനെത്തിക്കാൻ പാകത്തിന് ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ .

Advertisement

ഉദയ കൃഷ്ണ തിരക്കഥയൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ഉദയ കൃഷ്ണ തന്നെയായിരിക്കും എന്നാണ് വാർത്തകൾ വരുന്നത്. വൈശാഖും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായേക്കും എന്നും സൂചനകൾ ലഭിക്കുന്നുണ്ട്.

വൈശാഖിന്റെ അരങ്ങേറ്റ ചിത്രം 2010 ഇൽ റിലീസ് ചെയ്ത പോക്കിരി രാജ ആയിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ഒരു സിനിമ ആയിരുന്നു പോക്കിരി രാജ  , ബോക്സ്ഓഫീസിൽ  വൻ വിജയവും നേടി

സിബി കെ തോമസ്- ഉദയ കൃഷ്ണ ടീം തിരക്കഥ രചിച്ച ആ ചിത്രത്തിൽ മമ്മൂട്ടിയും പ്രിത്വി രാജ് സുകുമാരനുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ഇനി വരാൻ പോകുന്ന വൈശാഖ്- മമ്മൂട്ടി- ഉദയ കൃഷ്ണ ചിത്രം ചിലപ്പോൾ പോക്കിരി രാജയുടെ രണ്ടാം ഭാഗമായ രാജ 2 ആയിരിക്കാനും സാധ്യതയുണ്ടെന്നാണു ചില റിപ്പോർട്ടുകൾ പറയുന്നത്.

പുലി മുരുകൻ കഴിഞ്ഞു ടോമിച്ചൻ മുളകുപാടത്തിന്റെ നിർമ്മാണത്തിൽ അങ്ങനെയൊരു മമ്മൂട്ടി ചിത്രം താൻ ചെയ്യുമെന്ന് വൈശാഖ് പറഞ്ഞിരുന്നെങ്കിലും ടോമിച്ചൻ മുളകുപാടം അതിൽ നിന്ന് പിന്മാറിയിരുന്നു.

ഇപ്പോൾ ഈ വരുന്ന ചിത്രം രാജ 2 തന്നെയാണ് എന്നുള്ള വിവരങ്ങൾ ലഭ്യമല്ല. എന്തായാലും പ്രിത്വി രാജ് ഈ ചിത്രത്തിൽ ഉണ്ടാവില്ല എന്നുറപ്പാണ്. അപ്പോൾ മറ്റൊരു മാസ്സ് മസാല എന്റർടൈനറായിരിക്കും വൈശാഖ് ഒരുക്കുക എന്ന് ഏറെക്കുറെ തീർച്ചയാണ്

.

ഇതിനിടെ ഉദയ കൃഷ്ണ രചിച്ചു വൈശാഖ് രാജൻ നിർമ്മിക്കുന്ന ഒരു ചിത്രവും വൈശാഖ് സംവിധാനം ചെയ്യുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. നിവിൻ പോളിയെ ആണ് അതിൽ നായകനായി പറയുന്നത്. ആ ചിത്രത്തെ കുറിച്ചും ഇതുവരെ ഒഫീഷ്യൽ ആയി സ്ഥിതീകരണം ലഭിച്ചിട്ടില്ല.

വൈശാഖ് ദിലീപിനെ വെച് ഒരു ചിത്രം ചെയ്യാനും തീരുമാനിച്ചിരുന്നു. റാഫി മാതിര നിർമ്മിക്കുന്ന ഈ ചിത്രവും ഉദയ കൃഷ്ണയുടെ രചനയിൽ ഒരുങ്ങുമെന്നാണ് വാർത്തകൾ വന്നത്. എന്തായാലും വൈശാഖ് മമ്മുക്കയുമായി ഒന്നിക്കുന്ന ആ വമ്പൻ ചിത്രത്തിനായി നമ്മുക്ക് കാത്തിരിക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close