ഐതിഹാസിക വിജയമായ പുലി മുരുകൻ വീണ്ടുമെത്തുന്നു :ഈ തവണ  ത്രീ ഡി രൂപത്തിൽ..!

Advertisement

മലയാള സിനിമ ഇന്ന് അറിയപ്പെടുന്നത് തന്നെ പുലി മുരുകന് മുൻപും പുലി മുരുകന് ശേഷവും എന്നാണ്. അത്ര വലിയ വിജയമാണ് ഈ മോഹൻലാൽ ചിത്രം നേടിയത്. 150 കോടിക്ക് മുകളിൽ ലോകമെമ്പാടുനിന്നും മലയാളം, തെലുഗ്, തമിഴ് വേർഷനുകളിലൂടെ കളക്ഷൻ നേടിയ ഈ ചിത്രം ആകെ മൊത്തം നടത്തിയ ബിസിനസ് 170 കോടിക്കും മുകളിലാണ്.

ഈ ബ്രഹ്മാണ്ഡ വിജയത്തോടെ പുലി മുരുകനും മോഹൻലാലും മലയാള സിനിമയ്ക്കു മുന്നിൽ തുറന്നിട്ടത് ഒരു ഗ്ലോബൽ മാർക്കറ്റ് ആണ്. ഇന്ന് മലയാള സിനിമ നേടുന്ന വളർച്ചയിൽ നിർണ്ണായക പങ്കാണ് ഈ വളരുന്ന മാർക്കറ്റ് വഹിക്കുന്നത്. ഐതിഹാസികമായ ഈ നേട്ടങ്ങൾക്കു ശേഷം പുലി മുരുകൻ ഒരിക്കൽ കൂടി കേരളക്കരയിലെ തീയേറ്ററുകളിൽ എത്തുകയാണ്. ഇത്തവണ പുലി മുരുകൻ എത്തുന്നത് ത്രീ ഡി രൂപത്തിലാണ്.

Advertisement

പുലി മുരുകൻ ത്രീ ഡി വേർഷൻ ഇതിനോടകം തന്നെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇടം നേടി കഴിഞ്ഞു. ഇതിപ്പോൾ രണ്ടാം തവണയാണ് മോഹൻലാൽ ഗിന്നസ് ബുക്കിൽ തന്റെ പേര് ചേർക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഒരേ സമയം കണ്ട ത്രീ ഡി ചിത്രം എന്ന റെക്കോർഡ് ആണ് ഹോളിവുഡ് ചിത്രമായ മെൻ ഇൻ ബ്ലാക്കിൽ നിന്ന് പുലി മുരുകൻ കരസ്ഥമാക്കിയത്. ഉദയ കൃഷ്ണയുടെ തിരക്കഥയെ അടിസ്ഥാനമാക്കി വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ടോമിച്ചൻ മുളകുപാടം ആണ്.

ഈ ചിത്രത്തിലെ സംഘട്ടന സംവിധാനത്തിന് പീറ്റർ ഹെയ്ന് ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഇനി കാണാം നമ്മുക്ക് മുരുകൻ തീർക്കുന്ന വിസ്മയം ത്രീ ഡിയിലൂടെ. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ്, തെലുഗ് പതിപ്പുകളും വൻ ലാഭമാണ് നേടിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close