രഞ്ജൻ പ്രമോദിനൊപ്പം ഒന്നിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി; ഒരുങ്ങുന്നത് വമ്പൻ ചിത്രം?

Advertisement

നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് എന്ന തന്റെ പുതിയ ചിത്രം സൂപ്പർ വിജയം നേടുന്നതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടി. രാഹുൽ സദാശിവൻ ഒരുക്കുന്ന ഹൊറർ ത്രില്ലർ ഭ്രമയുഗം, ഡീനോ ഡെന്നിസ് ഒരുക്കുന്ന മൈൻഡ് ഗെയിം ത്രില്ലർ ബസൂക എന്നിവയും പൂർത്തിയാക്കിയ മമ്മൂട്ടി ഇനി ചെയ്യാൻ പോകുന്നത് തെലുങ്ക് ചിത്രം യാത്ര 2 , വൈശാഖ്- മിഥുൻ മാനുവൽ തോമസ് ടീം ഒരുക്കുന്ന അടിപിടി ജോസും ഇന്ദുലേഖയും എന്ന ചിത്രവുമാണ്. ഇത് കൂടാതെ അദ്ദേഹം ചെയ്യാൻ പ്ലാൻ ചെയുന്നു എന്ന പേരിൽ ഒരുപിടി ചിത്രങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനെന്ന് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. ഇത് കൂടാതെ പ്രചരിക്കുന്നത് മിഥുൻ മാനുവൽ തോമസ് സിബിഐ ആറാം ഭാഗം മമ്മൂട്ടിയെ നായകനാക്കി അടുത്ത വർഷം ഒരുക്കുമെന്നാണ്.

ഈ ലിസ്റ്റിലെ പുതിയത് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രമാണ്. രണ്ടാം ഭാവം, മീശമാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ, എന്നും എപ്പോഴും എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ രഞ്ജൻ പ്രമോദ്, സംവിധാനം ചെയ്ത ചിത്രങ്ങൾ ഫോട്ടോഗ്രാഫർ, റോസ് ഗിറ്റാറിനാൽ, രക്ഷാധികാരി ബൈജു ഒപ്പ്, ഓ ബേബി എന്നിവയാണ്. ഇതിൽ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസയും നേടിയിരുന്നു. ഏതായാലും മമ്മൂട്ടിയെ നായകനാക്കി ഒരു വലിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജൻ പ്രമോദ് എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമൽ നീരദ് ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഒരു ചിത്രവും അടുത്ത വർഷം മമ്മൂട്ടിയുടേതായി ഉണ്ടെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close