40 കോടി കളക്ഷനുമായി മെഗാ വിജയത്തിലേക്ക് കണ്ണൂർ സ്‌ക്വാഡ്; ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് മെഗാ വിജയം നേടി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആഗോള ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. റിലീസ് ചെയ്ത് ആദ്യ 6 ദിവസം കഴിയുമ്പോൾ ഏകദേശം 40 കോടിയോളമാണ് ഈ ചിത്രം ആഗോള തലത്തിൽ നേടിയതെന്ന് ആദ്യ കണക്കുകൾ പറയുന്നു. കൃത്യമായ കണക്കുകൾ പുറത്തു വരുമ്പോൾ ഈ ചിത്രം ചിലപ്പോൾ ആദ്യ ആഴ്ചയിൽ തന്നെ 40 കോടിക്ക് മുകളിൽ പോയേക്കാം എന്നും ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നുണ്ട്. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം എന്ന ചിത്രത്തിന് പിന്നിലായി മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വീക്കെൻഡ് കളക്ഷൻ കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതിയും കണ്ണൂർ സ്‌ക്വാഡ് സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് മാത്രം ഏകദേശം 21 കോടിയോളം നേടിയ ഈ ചിത്രം വിദേശത്തു നിന്ന് ഇതിനോടകം നേടിയത് 19 കോടിയോളമാണെന്നും ആദ്യ കണക്കുകൾ പറയുന്നു. രോമാഞ്ചം, 2018 , ആർഡിഎക്സ് എന്നിവക്ക് ശേഷം ഈ വർഷം ആഗോള ഗ്രോസ് 50 കോടി പിന്നിടുന്ന നാലാമത്തെ മലയാള ചിത്രമായി കണ്ണൂർ സ്‌ക്വാഡ് മാറുമെന്നുറപ്പായിക്കഴിഞ്ഞു. റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രം കേരളാ പൊലീസിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ചിരിക്കുന്ന കണ്ണൂർ സ്‌ക്വാഡ് അവരുടെ ഏറ്റവും വലിയ പ്രൊജക്റ്റ് കൂടിയാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കിയ കണ്ണൂർ സ്‌ക്വാഡിൽ അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, വിജയരാഘവൻ, കിഷോർ, അർജുൻ രാധാകൃഷ്ണൻ, ധ്രുവൻ, ദീപക് പറമ്പൊൾ, ശ്രീകുമാർ, ശരത് സഭ, സജിൻ ചെറുക്കയിൽ അതിഥി വേഷത്തിൽ സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരും വേഷമിട്ടിരിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close