മമ്മൂട്ടിയുടെ മാസ്റ്റർപീസ് റിലീസ് നീട്ടി

Advertisement

മമ്മൂട്ടി ആരാധകർക്ക് ഒരു നിരാശ വാർത്ത. മെഗാസ്റ്റാർ നായകനാകുന്ന പുതിയ ചിത്രമായ മാസ്റ്റർപീസിന്റെ റിലീസ് നീട്ടി. ഓണം റിലീസായി തിയേറ്ററിൽ എത്തിക്കാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം നവംബറിലെ റിലീസിനെത്തുകയുള്ളൂ എന്ന് മാസ്റ്റർപീസിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

പ്രിത്വിരാജിനെ നായകനാക്കി 7th ഡേ എന്ന സിനിമ ഒരുക്കിയ ശ്യാംധർ സംവിധാനം ചെയ്യുന്ന പുള്ളിക്കാരൻ സ്റ്റാറായാണ് മമ്മൂട്ടിയുടെ ഓണം റിലീയായി തിയേറ്ററുകളിൽ എത്തുക.

Advertisement

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായ പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർ പീസ്. അതുകൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്.

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാജാധിരാജയിലും മമ്മൂട്ടി തന്നെയായിരുന്നു പ്രധാന വേഷത്തിൽ. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുക. കോളേജ് പശ്ചാത്തലത്തിൽ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്.

മാസ്റ്റർപീസ് പുലിമുരുകൻ പോലെ ഒരു ബ്രഹ്മാണ്ഡ ഹിറ്റ് ആകും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close