“നീ പോ മോനേ ദിനേശാ” ആ സൂപ്പര്‍ ഹിറ്റ് ഡയലോഗ് പിറന്ന കഥ..

Advertisement

മലയാളികള്‍ വര്‍ഷങ്ങളായി ഉപയോഗിയ്ക്കുന്ന ഒരു മാസ്സ് ഡയലോഗുണ്ട്. നരസിംഹത്തില്‍ മോഹന്‍ലാല്‍ പറയുന്ന “നീ പോ മോനേ ദിനേശാ”. വര്‍ഷങ്ങള്‍ ഇത്രയായിട്ടും ഈ ഡയലോഗിന്‍റെ പഞ്ചിന് ഒരു കുറവും ഇല്ല.

മുതിര്‍ന്നവര്‍ മുതല്‍ കുഞ്ഞു കുട്ടികള്‍ വരെ പറഞ്ഞു നടക്കുന്ന “നീ പോ മോനേ ദിനേശാ” എന്ന ഡയലോഗ് പിറന്നതിന് മുന്നില്‍ ഒരു കഥയുണ്ട്. സംവിധായകന്‍ ഷാജി കൈലാസ് തന്നെ ഈ കഥ പറയുന്നു.

Advertisement

“കോഴിക്കോടുള്ളപ്പോള്‍ ഒഴിവു വേളകളില്‍ ഞാനും തിരക്കഥകൃത്ത് രഞ്ജിത്തും കോഴിക്കോട് പ്രസ് ക്ലബ്ബില്‍ അവിടെ പോകും. പ്രസ് ക്ലബ്ബില്‍ വച്ചാണ് ഒരാളെ കാണുന്നത്. അവിടെ എല്ലാവരെയും ദിനേശാ എന്നാണ് അയാള്‍ വിളിക്കുന്നത്. ദിനേശാ ഇങ്ങ് വാ. പോ മേനെ ദിനേശാ. അത് ഇങ്ങേട് മോനെ ദിനേശാ. എല്ലാവരും അയാള്‍ക്ക് ദിനേശനാണ്.

ഇയാളുടെ ഈ ദിനേശ വിളി കേട്ടപ്പോള്‍ രസം തോന്നി. സിനിമയില്‍ ഉപയോഗിച്ചാല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് നരസിംഹത്തില്‍ വരുന്നത്. ആ ‘പോ മോനേ ദിനേശാ’ ഡയലോഗ് പിന്നീട് ഇന്ദുചൂഡന്‍റെ ട്രേഡ് മാര്‍ക്കായി മാറുകയും ചെയ്തു.”

Advertisement

Copyright © 2017 onlookersmedia.

Press ESC to close