കുഞ്ഞാലിമരക്കാരായി മമ്മൂട്ടി… സംവിധാനം സന്തോഷ് ശിവൻ

Advertisement

ഒരു കഥാപാത്രത്തിനെ അതിന്റെ ആഴത്തിൽ ഉൾക്കൊണ്ട് അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ കഴിവ് നാം കഴിഞ്ഞ കാലങ്ങളായി പല ചിത്രങ്ങളിലും കണ്ടിട്ടുള്ളതാണ്. ചരിത്ര പുരുഷന്മാരെ കഥാപാത്രമായി അവതരിപ്പിച്ച് അവിസ്മരണീയമാക്കുന്നതിൽ മമ്മൂട്ടി പൂർണമായും വിജയിച്ചിട്ടുമുണ്ട്.

ഇപ്പൊൾ ഏറ്റവും പുതിയ വാർത്ത പ്രക്ഷകർ ഒന്നടങ്കം കാത്തിരുന്ന മമ്മൂട്ടി ചിത്രം കുഞ്ഞാലി മരക്കാർ ടൈറ്റിൽ പോസ്റ്റർ നിർമ്മാതാവ് ഷാജി നടേശൻ പുറത്തുവിട്ടിരിക്കുകയാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരുങ്ങുന്നത് ഒരു വമ്പൻ ബഡ്ജറ്റിലാണ്. ടി പി രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഗസ്ററ് സിനിമാസാവും നിർമ്മാണം.

Advertisement

മുഹമ്മദ് കുഞ്ഞാലി മരക്കാർ, കുഞ്ഞാലി മരക്കാർ, പട്ടു കുഞ്ഞാലി, മുഹമ്മദാലി കുഞ്ഞാലി എന്നീ നാല് മാരിക്കാർമാർ ചേർന്നാണ് പണ്ട് പോർച്ചുഗീസുകാർക്കെതിരെ കടലിൽ പ്രതിരോധം തീർത്ത് യുദ്ധം ചെയ്തത്. ഈ കഥയാണ് ചിത്രത്തിന് ആധാരം.

മമ്മൂട്ടിയാണ് കുഞ്ഞാലി മരക്കാരുടെ കഥാപാത്രം ചെയ്യുന്നതെന്ന വാർത്ത പ്രേക്ഷക മനസ്സിൽ ആകാംഷയുടെ അളവ് വർധിപ്പിക്കുകയാണ്. കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close