കുഞ്ഞാലി മരയ്ക്കാറിന് വേണ്ടി മോഹൻലാലും മമ്മൂട്ടിയും തമ്മിൽ മത്സരം..

Advertisement

സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച ഇപ്പോൾ കുഞ്ഞാലി മരയ്ക്കാരേ കുറിച്ചാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാർ അനൗൺസ് ചെയ്തു കഴിഞ്ഞു.

മെഗാസ്റ്റാർ മമ്മൂട്ടിയാണ് കുഞ്ഞാലി മരയ്ക്കാർ എന്ന് വാർത്തകൾ ഏറെ കാലം മുൻപേ പ്രചരിക്കുന്നുണ്ടായിരുന്നവെങ്കിലും ഇന്നാണ് ഓഗസ്റ്റ് സിനിമാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പക്ഷെ പ്രിയദർശൻ എന്ന സീനിയർ സംവിധായകൻ മോഹൻലാലിനെ കേന്ദ്ര കഥാപത്രമാക്കി കുഞ്ഞാലി മരയ്ക്കാരുടെ കഥ സിനിമയാക്കുന്നു എന്ന് ഒരു പ്രമുഖ മാധ്യമം വഴി ഇന്ന് വാർത്ത പുറത്തു വിട്ടിരുന്നു.

Advertisement

ഇരു താരങ്ങളും കുഞ്ഞാലി മരയ്ക്കാരാവുകയാണെന്ന വാർത്ത തർക്ക വിഷയമായിരിക്കുകയാണ്. മമ്മൂട്ടി നായകനാവുന്ന കുഞ്ഞാലി മരയ്ക്കാർ ഒരുക്കുന്ന ഓഗസ്റ്റ് സിനിമാസ് രാവിലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി പി രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാകുന്നതെന്നനും മറ്റൊരു പ്രേത്യേകതയാണ്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാരുടെ കഥയാണ് ആധാരമെങ്കിലും, നാലു മരയ്ക്കാരിൽ ആരുടെ കഥയാണ് സിനിമയാക്കുന്നതെന്ന് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. മോഹൻലാൽ എന്ന പ്രതിഭയുടെ കുഞ്ഞാലി മരയ്ക്കാർ എങ്ങനെയാകും എന്ന് കാണാൻ കൊതിച്ചിരിക്കുകയാണ് ആരാധകർ.

ഇതിനു മുൻപ് കർണ്ണൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയുള്ള പൃഥ്വിരാജ് ചിത്രത്തെ കുറിച്ചും ഇത്പോലെ തർക്കങ്ങൾ ഉണ്ടായിരുന്നു. പൃത്വിരാജിനെ നായകനാക്കി ആർഎസ് വിമൽ കർണ്ണൻ പ്രഖ്യാപിച്ചപ്പോൾ പിന്നാലെ മമ്മൂട്ടിയെ നായകനാക്കി മധുപാലും കർണ്ണൻ അനൗൺസ് ചെയ്തു. പക്ഷെ രണ്ടു ചിത്രങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല.

Advertisement

Press ESC to close