മമ്മൂട്ടി- ജ്യോതിക ചിത്രം കാതൽ; റിലീസ് അപ്‌ഡേറ്റ് എത്തി

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്താൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതൽ; ദി കോർ. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. പ്രിയദർശൻ ഒരുക്കിയ രാക്കിളിപ്പാട്ട്, ടി കെ രാജീവ് കുമാർ ഒരുക്കിയ സീതാകല്യാണം എന്നീ മലയാള ചിത്രങ്ങൾക്ക് ശേഷം, തമിഴ് നായികാ താരം ജ്യോതിക ചെയ്യുന്ന മലയാള ചിത്രമാണ് കാതൽ എന്ന പ്രത്യേകതയുമുണ്ട്. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.

ഈ വരുന്ന ഏപ്രിൽ മാസം ഇരുപതിന്‌, ഈദ് റിലീസായി കാതൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ പ്ലാനെന്നാണ് ശ്രീധർ പിള്ള പറയുന്നത്. മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ, തീക്കോയി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ് കാതൽ രചിച്ചിരിക്കുന്നത്. സാലു കെ തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫ്രാൻസിസ് ലൂയിസ്, സംഗീതമൊരുക്കുന്നത് മാത്യൂസ് പുളിക്കൻ എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close