മെഗാ മാസ്സ് മോഹൻലാൽ ചിത്രമൊരുക്കാൻ ആക്ഷൻ കിംഗ് അർജുൻ; സ്വപ്ന ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി താരം

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന്‌ തമിഴ് ആക്ഷൻ കിംഗ് അർജുൻ സർജ. തമിഴിലെ സൂപ്പർ താരങ്ങളിൽ ഒരാളായ അർജുൻ ഇപ്പോൾ ദളപതി വിജയ് നായകനായ ലോകേഷ് ചിത്രം ലിയോയിൽ അഭിനയിക്കുകയാണ്. അതിനിടയിൽ കന്നഡ താരം ധ്രുവ സർജയുടെ പുതിയ ചിത്രമായ മാർട്ടിന്റെ ടീസർ ലോഞ്ച് ചടങ്ങിൽ വെച്ച് ബാംഗ്ലൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹൻലാൽ ചിത്രമെന്ന ആഗ്രഹം അർജുൻ സർജ തുറന്നു പറഞ്ഞത്. ലാൽ സാറിനോട് ഒരു കഥ താൻ പറഞ്ഞിട്ടുണ്ടെന്നും, അത് വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അർജുൻ സൂചിപ്പിച്ചു. ഉടനെ അല്ലെങ്കിലും മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം താൻ സംവിധാനം ചെയുമെന്നാണ് അർജുൻ പറയുന്നത്. ചിലപ്പോൾ 2024 ലെ മോഹൻലാലിൻറെ പ്രൊജെക്ടുകളിൽ ഒന്നായി അർജുൻ ചിത്രം കടന്നു വന്നേക്കാമെന്നാണ് സൂചന.

നടനെന്ന നിലയിൽ വലിയ തിരക്കുകളിലൂടെയാണ് അർജുൻ ഇപ്പോൾ കടന്നു പോകുന്നത്. അത്കൊണ്ട് തന്നെയാണ് ഈ പ്രൊജക്റ്റ് വൈകാൻ സാധ്യതയുണ്ടെന്നും വാർത്തകൾ വരുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മോഹൻലാൽ- അർജുൻ കൂട്ടുകെട്ട് ഒന്നിച്ചഭിനയിച്ചിരുന്നു. അതിലെ പ്രകടനത്തിന് അർജുൻ പ്രശംസയും നേടിയിരുന്നു. ഇതിനോടകം പന്ത്രണ്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് അർജുൻ. 1992 ഇൽ സേവകൻ എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച അർജുൻ, അതിന് ശേഷം പ്രതാപ്, ജയ് ഹിന്ദ്, തായിൻ മണിക്കൊടി, സൂയംവരം, വേദം, ഏഴുമലൈ, പരശുറാം, മദ്രാസി, ജയ് ഹിന്ദ് 2 , പ്രേമ ബാരഹ, സൊല്ലി വിടവാ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close