പൃഥ്വിരാജ് സുകുമാരന് ശേഷം ഇന്ദ്രജിത്തിന്റെ സംവിധാനത്തിലും നായകനാവാൻ മോഹൻലാൽ?

Advertisement

അന്തരിച്ചു പോയ പ്രശസ്ത നടൻ സുകുമാരന്റെ മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത് സുകുമാരനും ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള താരങ്ങളാണ്. മികച്ച നടന്മാരായും പേരെടുത്ത ഇവർ സംവിധാന മോഹവും തുറന്നു പറഞ്ഞിരുന്നു. അതിൽ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്നെ 2 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും മൂന്നാമത്തെ ചിത്രം ഈ വർഷം തുടങ്ങാനും പോവുകയാണ്. മോഹൻലാൽ നായകനായ ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്തത്. മോഹൻലാൽ തന്നെ നായകനായ എംപുരാൻ ആണ് പൃഥ്വിരാജ് ഇനി ചെയ്യാൻ പോകുന്നത്. ഇത് കൂടാതെ മോഹൻലാൽ നായകനായ ലൂസിഫർ 3, പൃഥ്വിരാജ് സ്വയം നായകനായി എത്തുന്ന ടൈസൺ എന്നിവയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത് സുകുമാരൻ സംവിധായകനാവാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മിക്കവാറും ഈ വർഷം താൻ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നും, അതൊരു വലിയ ചിത്രമായിരിക്കുമെന്നും ഇന്ദ്രജിത് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.

അഭിനയത്തിന്റെ തിരക്കുകൾ തീർന്നതിന് ശേഷം ചിത്രം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹൻലാൽ ആയിരിക്കും ആ ചിത്രത്തിൽ നായകനായി എത്തുക എന്ന സ്ഥിരീകരിക്കാത്ത വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും വാർത്തകൾ വരുന്നുണ്ട്. ഈ അടുത്തിടെ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രമായ റാമിലും ഇന്ദ്രജിത് അഭിനയിച്ചിരുന്നു. മോഹൻലാലിനൊപ്പം ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഇന്ദ്രജിത് അദ്ദേഹവുമായി നല്ല സൗഹൃദവും പുലർത്തുന്ന ആളാണ്. നടനെന്ന നിലയിലും ഇപ്പോൾ ഏറെ തിരക്കുകളിലൂടെയാണ് ഇന്ദ്രജിത് കടന്നു പോകുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close