വീണ്ടും ഹൊറർ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി?; ഭൂതകാലം സംവിധായകന്റെ പുത്തൻ ചിത്രമൊരുങ്ങുന്നു.

Advertisement

കഴിഞ്ഞ വർഷം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിൽ എത്തി വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഭൂതകാലം. നവാഗതനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷെയ്ൻ നിഗം, രേവതി എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ഒരു ഗംഭീര ഹൊറർ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ച രീതിക്കും ഇതിന്റെ മേക്കിങ് ശൈലിക്കും വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകിയത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഈ ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവന്റെ പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ഈ വിവരം കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രചരിക്കുന്നുണ്ട് എങ്കിലും, ഈ ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന ചില പുതിയ വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി- രാഹുൽ സദാശിവൻ ചിത്രവും ഒരു ഹൊറർ ത്രില്ലർ ആയിരിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. മാത്രമല്ല, ഒരുപാട് വർഷങ്ങൾ പഴക്കമുള്ള ഒരു പ്രേതകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നതെന്നും എഴുപതോളം വർഷം മുൻപ് നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൽ പറയാൻ പോകുന്നതെന്നും സ്ഥിതീകരിക്കാത്ത വിവരങ്ങൾ വരുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന ചിത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്.

Advertisement

ഇപ്പോൾ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ജിയോ ബേബി ഒരുക്കിയ കാതൽ, റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടെ അടുത്ത റിലീസുകൾ. ഇവ രണ്ടും നിർമ്മിച്ചതും അദ്ദേഹമാണ്. രാഹുൽ സദാശിവൻ ചിത്രം കൂടാതെ, വൈശാഖ്- മിഥുൻ മാനുവൽ തോമസ് ചിത്രവും, ഒരു മഹേഷ് നാരായണൻ ചിത്രവും, അമൽ നീരദ് ചിത്രവും മമ്മൂട്ടി പ്ലാൻ ചെയ്യുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close