പാട്ടും ഹിറ്റ്, ട്രോൾസും ഹിറ്റ്; കലാപക്കാരാ കേൾക്കടാ ആദ്യം; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത.

Advertisement

യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഈ വരുന്ന ഓഗസ്റ്റ് 24 ന് റിലീസ് ചെയ്യും. ദുൽഖർ സൽമാനും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് അഭിലാഷ് എൻ ചന്ദ്രനാണ്. ഇതിന്റെ ടീസർ, അതുപോലെ ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഇതിലെ കലാപക്കാരാ ഗാനം എന്നിവ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു.

ജേക്സ് ബിജോയ് ഈണമിട്ട കലാപക്കാരാ എന്ന ഗാനം സോഷ്യൽ മീഡിയയിൽ റിലീസ് ദിവസം മുതൽ തന്നെ ട്രെന്റിങായി നിൽക്കുന്നുണ്ട്. ഏകദേശം 5 മില്യൺ കാഴ്ചക്കാർ നേടി മുന്നേറുന്ന ഈ ഗാനത്തിന്റെ പേരിൽ ഉണ്ടായ ഒട്ടേറെ ട്രോളുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പാട്ട് പോലെ തന്നെ ട്രോളുകളും സൂപ്പർ ഹിറ്റായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Advertisement

പാട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞവരോട്, കുറെ തവണ കേട്ടാൽ പാട്ട് ഇഷ്ടപെടുമെന്ന് പറഞ്ഞ ഫാൻസിന്റെ വാക്കുകളാണ് ട്രോളിന്‌ കാരണമായത്. ഒട്ടേറെ സൂപ്പർഹിറ്റ് മീംസ് ഉപയോഗിച്ചുള്ള കലാപക്കാരാ ട്രോളുകൾ ഫേസ്ബുക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പ്രചരിക്കുകയാണ്‌. ഈ ട്രോളുകളും ഗാനത്തിന് വലിയ പ്രചാരം ലഭിക്കാൻ സഹായിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ഒരു ഐറ്റം നമ്പർ ആയാണ് ഈ ഗാനം ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ദുൽഖർ സൽമാനും, തമിഴ് നടി റിതികയും ആടി പാടുന്ന ഈ ഗാനത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട്. ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ഈ ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close