‘ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്.’ മധുവിന് വേണ്ടി മമ്മൂട്ടിയുടെ വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റ്

Advertisement

മനുഷ്യ മനസിനെ വേദനിപ്പിക്കുന്ന ഒരു സംഭവമാണ് ഇന്നലെ നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ മധു എന്ന മാനസിക നില തെറ്റിയ യുവാവിനെ നാട്ടുകാർ ചേർന്ന് തല്ലികൊന്നു. പ്രമുഖ മാധ്യമങ്ങൾ എല്ലാം ഈ വാർത്ത പോലീസ് വാഹനത്തിൽ ദേഹാസ്വാസ്ഥ്യം, മോഷണകേസ് പ്രതി മരിച്ചു എന്ന തലകെട്ടിൽ ഒതുക്കിയപ്പോൾ സോഷ്യൽ മീഡിയ മധുവിന്റെ മരണത്തിനു ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഒറ്റകെട്ടായി നീങ്ങുകയാണ്.

നടൻ മമ്മൂട്ടിയും തന്റെ ഫേസ്‌ബുക്കിൽ മധുവിന് വേണ്ടി പോസ്റ്റ് ചെയ്യുകയുണ്ടായി. ‘മധുവിനെ ആദിവാസി എന്ന് വിളിക്കരുത്’ എന്ന് തുടങ്ങുന്ന കുറിപ്പ് ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ്.

Advertisement

മമ്മൂട്ടിയുടെ കുറിപ്പ് വായിക്കാം..

“മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…”

Advertisement

Copyright © 2017 onlookersmedia.

Press ESC to close