നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് അമ്മ നടത്തിയ യോഗത്തിൽ നടിക്ക് ഒപ്പമാണ് തങ്ങളെന്ന് അമ്മ ഉറപ്പിച്ചു. യുവതാരങ്ങളുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ദിലീപിനെ അസോസിയേഷനിൽ നിന്നും പുറത്താക്കി. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ദിലീപിനെ പുറത്താക്കുന്നതിൽ എതിരഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല.
തുടക്കത്തിൽ തന്നെ അക്രമത്തിന് ഇരയായ മടിക്കൊപ്പമായിരുന്നു. ഇനിയും അവർക്കൊപ്പം തന്നെയാകും എന്ന് മമ്മൂട്ടി പറഞ്ഞു. പോലീസിന്റെ തീരുമാനത്തിൽ വിശ്വസിക്കുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കുന്നതാണ് മമ്മൂട്ടി പറഞ്ഞു.
അമ്മയിൽ നിന്നും രാജി സന്നദ്ധ അറിയിച്ചതായി വരുന്ന വാർത്തകൾ തെറ്റാണെന്ന് മോഹൻലാൽ പറഞ്ഞു.
പ്രിത്വിരാജിന്റെയും ആസിഫ് അലിയുടെയും കടുത്ത സമ്മർദത്തെ തുടർന്നാണ് ദിലീപിനെ പുറത്താക്കിയത്. അമ്മയുടെ ഭരണഘടന അനുസരിച്ച് ദിലീപിനെ പെട്ടന്ന് പുറത്താക്കാൻ കഴിയില്ലെന്ന് ചില മുതിർന്ന താരങ്ങൾ പറഞ്ഞെങ്കിലും ആദ്യം പുറത്താക്കിയിട്ടു പിന്നെ ഭരണഘടന നോക്കിയാൽ മതിയെന്ന നിലപാടിൽ യുവ താരങ്ങൾ ഉറച്ചു നിന്നു. ഇല്ലെങ്കിൽ കാര്യങ്ങൾ മാധ്യമങ്ങളോട് പറയുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
ഇതേ തുടർന്നാണ് ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കാൻ അമ്മ യോഗം തീരുമാനിച്ചത്.