ദിലീപ് അറസ്റ്റിൽ ശക്തമായ പ്രതികരണവുമായി പൃഥ്വിരാജ്

Advertisement

ദിലീപിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ നിലപാട് അറിയിക്കാനായി അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിൽ ചേർന്നിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ ഇന്നലെയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാർത്ത അറിഞ്ഞത് മുതൽ താരങ്ങൾ അടിയന്തരമായി യോഗം വിളിച്ച് കൂടുകയായിരുന്നു.

യോഗത്തിന് വമ്പൻ താരങ്ങളെല്ലാം എത്തി ചേർന്നിട്ടുണ്ട്. അമ്മ ഈ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ താൻ എന്റെ നിലപാട് അറിയിക്കുമെന്ന ശക്തമായ പ്രതികരണവുമായി നടൻ പൃഥ്വിരാജ് രംഗത്ത്.

Advertisement

ദിലീപിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പൃഥ്വിരാജ്. മമ്മൂട്ടിയുടെ വസതിയിൽ നടക്കുന്ന അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ വരുന്ന വഴിയാണ് പൃഥ്വിരാജ് തന്റെ നിലപാട് അറിയിച്ചത്.

അമ്മയിലെ ഞാൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി പ്രസ്താവന ഉണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടായില്ലെങ്കിൽ ഞാൻ എന്റെ നിലപാട് അറിയിക്കും. പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

Press ESC to close