വിശ്വാസത്തെ ഏറ്റെടുത്തു മലയാളി കുടുബ പ്രേക്ഷകരും; അജിത് ചിത്രത്തിന് ഗംഭീര പ്രതികരണം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തല അജിത് നായകനായ വിശ്വാസം മികച്ച പ്രതികരണം നേടി ഗംഭീര ബോക്സ് ഓഫീസ് വിജയത്തിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്‌. ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തെ കുറിച്ച് മാസ്സ് ഫാമിലി എന്റെർറ്റൈനെർ എന്ന അഭിപ്രായം ആണ് എങ്ങും പരക്കുന്നത്. കുടുംബ ബന്ധങ്ങൾക്കും  അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിനും പ്രാധാന്യം  കൊടുത്ത  ഈ ചിത്രം കാണാൻ മലയാളി കുടുംബ പ്രേക്ഷകരും തീയേറ്ററുകളിലേക്കു എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിവേകം എന്ന ചിത്രത്തിൽ സംഭവിച്ച പിഴവുകൾ എല്ലാം തന്നെ ഇത്തവണ തിരുത്തിയാണ് ശിവ വിശ്വാസം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് മാത്രമല്ല, അജിത് ആരാധകർക്കും ഏറെ ഇഷ്ടമാവുന്ന തരത്തിൽ ആണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എല്ലാ കൊമേർഷ്യൽ  എലമെന്റുകളും വേണ്ട വിധത്തിൽ തന്നെ അദ്ദേഹം ഈ ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്. 

കിടിലൻ ആക്ഷൻ സീനുകളും പഞ്ച് ഡയലോഗുകളും അതുപോലെ മനോഹരമായ ഗാനങ്ങളും ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇവരോടൊപ്പം ബേബി അനിഖ, ജഗപതി ബാബു, റോബോ ശങ്കർ, തമ്പി രാമയ്യ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. തല അജിത്തിന്റെ മാസ്സ് പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. തൂക്കു ദുരൈ എന്ന മാസ്സ് നായകൻ ആയും മകളെ ഒരുപാട് സ്നേഹിക്കുന്ന അച്ഛൻ ആയും ഗംഭീര പ്രകടനമാണ് അജിത് നൽകിയത്. കേരളത്തിൽ മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം വിതരണം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുകയാണ്. 

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm