സിനിമാ – സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു

Advertisement

പ്രശസ്ത മലയാള സിനിമാ- സീരിയൽ താരമായ സുബി സുരേഷ് അന്തരിച്ചു. 42 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഈ നടി ഒട്ടേറെ കോമഡി ഷോകളുടെ ഭാഗമായി കയ്യടി നേടി. ഒട്ടേറെ ടെലിവിഷൻ കോമഡി പരിപാടികളുടെ അവതാരകയായും സുബി സുരേഷ് തിളങ്ങിയിരുന്നു. ഒട്ടേറെ സ്റ്റേജ് ഷോകളിലും കോമഡി സ്കിറ്റുകളുടെ അവിഭാജ്യ ഘടകമായിരുന്നു സുബി സുരേഷ്.

രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെ, പതിനേഴു വർഷം മുൻപാണ് ഈ നടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ, ഹാപ്പി ഹസ്ബൻഡ്‌സ്, ഡിറ്റക്റ്റീവ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഈ നടി വേഷമിട്ടിരുന്നു. ഇരുപതിലധികം ചിത്രങ്ങളിലാണ് ഈ നടി വേഷമിട്ടത്. ആലുവയിലുള്ള രാജഗിരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം എന്നാണ് വാർത്തകൾ വരുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close