സിനിമ നടിയെ ആക്രമിച്ച കേസ്; അറസ്റ് ഉടൻ

Advertisement

പ്രശസ്ഥ യുവനടിയെ ആക്രമിച്ച കേസിൽ പുരോഗതി. നടിയെ പൾസർ സുനി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോട് കൂടി കേസിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കേസില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പറയപ്പെടുന്നു. അതെ സമയം ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യയിൽ നിന്നും പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായതിന് മുൻപും ശേഷവുമുള്ള 10 ദിവസത്തെ ദൃശ്യങ്ങളാണ് അതില്‍ ഉള്ളത്.

സിനിമ നടിയെ ആക്രമിച്ച ശേഷമെടുത്ത മൊബൈൽ ദൃശ്യങ്ങൾ കാവ്യാ മാധവന്‍റെ കടയായ ലക്ഷ്യയിൽ എത്തിച്ചു എന്നായിരുന്നു സുനിൽ കുമാറിന്റെ (പൾസർ സുനി)യുടെ മൊഴി. അത് കൂടാതെ പോലീസിൽ കീഴടങ്ങുന്നതിന് തൊട്ട് മുൻപേ ലക്ഷ്യയിൽ എത്തിയതായും പൾസർ സുനി ദിലീപിന് അയച്ച കത്തിൽ പറയുന്നുണ്ട്. ഈ കാര്യങ്ങൾ സത്യമാണോ എന്നറിയാനാണ് ലക്ഷ്യയിൽ നിന്നും പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് അയക്കുന്നത്.

Advertisement

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ എഡിജിപി ബി സന്ധ്യയ്ക്ക് പോലീസ് മേധാവി നിർദ്ദേശം നൽകി. ആക്രമണ കേസിൽ അന്വേഷണം ഒന്നുമാകുന്നില്ലെന്ന് മുൻ പോലീസ് മേധാവി സെൻകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് പുതുതായി ചുമതലയേറ്റ പോലീസ് മേധാവി ലോക്നാഥ് ബഹ്‌റ, അന്വേഷണ ചുമതലയുള്ള എഡിജിപി ബി സന്ധ്യയെയും ഐജി ദിനേന്ദ്ര കശ്യപിനെയും വിളിച്ചു വരുത്തി കേസ് അന്വേഷണം ഒരു കാരണവശാലും നീണ്ടു പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close