മാഡം കെട്ടുകഥയല്ല; പേര് ഉടൻ വെളിപ്പെടുത്തും : പൾസർ സുനി

Advertisement

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. താൻ പറയുന്ന ‘മാഡം’ കെട്ട് കഥയല്ല എന്ന് ഉറച്ചു പറയുകയാണ് പൾസർ സുനി.

സിനിമാ മേഖലയിൽ വർക്ക് ചെയ്യുന്ന ആളാണ് മാഡമെന്നും ജയിലിൽ കിടക്കുന്ന വിഐപി ഈ മാഡം ആരാണെന്ന് പറഞ്ഞില്ലെങ്കിൽ 16ന് ശേഷം താൻ തന്നെ പേര് പോലീസിനോട് വെളിപ്പെടുത്തുമെന്നും പൾസർ സുനി പറഞ്ഞു.

Advertisement

നടിയെ ആക്രമിച്ച കേസില്‍ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പൾസർ സുനി പറഞ്ഞിരുന്നു. ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ പൾസർ സുനി പറഞ്ഞ സ്രാവ് എന്ന ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനി പറഞ്ഞത്.

അതെ സമയം നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ ദിലീപിന്റെ റിമാൻഡ് ഈ മാസം 22 വരെ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിട്രേട്ട് കോടതി നീട്ടി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close