
മലയാള സിനിമ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച ലില്ലി എന്ന സിനിമയെ കുറിച്ചാണ്. ക്യാമറയ്ക്ക് പിന്നിലും മുന്നിലും പുതുമുഖങ്ങള്‍ അണിനിറക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് റിലീസ് ചെയ്തത്. വമ്പന്‍ സ്വീകരണമാണ് ടീസറിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. വ്യത്യസ്ഥമായൊരു സിനിമ അനുഭവം ലില്ലി സമ്മാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍ ലില്ലിയുടെ ചര്‍ച്ചകള്‍ മലയാളവും കടന്ന്‍ തെലുങ്കിലേക്ക് നീങ്ങിയിരിക്കുകയാണ്. ബാഹുബലി താരം റാണ ദഗുഭാട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ലില്ലിയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ലില്ലി ടീമിന് ആശംസകള്‍ എന്ന്‍ പറഞ്ഞു ലില്ലിയുടെ ടീസര്‍ താരം പങ്ക് വെച്ചിരിക്കുകയാണ്.
സുഡാനി ഫ്രം നൈജെറിയ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ലില്ലി ഒരുക്കുന്നത്. നവാഗതനായ പ്രശോഭ് വിജയനാണ് ലില്ലി സംവിധാനം ചെയ്തിരിക്കുന്നത്.
സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ്, ആര്യന്‍ കൃഷ്ണ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജൂലൈയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.