പ്രതീക്ഷകൾ ഇരട്ടിയാക്കി മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അങ്കിളിൻറെ ടീസർ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം അങ്കിളിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം, കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ചയാക്കുന്ന ഒന്നാണ്. വാണിജ്യപരമായും കലാപരമായും വിജയം കൈവരിച്ച ഷട്ടർ എന്ന ചിത്രത്തിനുശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രമാണ് അങ്കിൾ. അതുകൊണ്ട് തന്നെ അങ്കിൾ ഇതിനോടകം തന്നെ വലിയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഇന്നുവരെ കാണാത്ത ഒരു വ്യത്യസ്ത കഥാപാത്രമായിരിക്കും മമ്മൂട്ടിക്കെന്ന് അങ്കിളിന്റ അണിയറ പ്രവർത്തകർ അവകാശപ്പെട്ടത്തിനോട് നീതിപുലർത്തുന്ന ടീസർ തന്നെയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

സുഹൃത്തിന്റെ മകളോടൊപ്പം ഒരു വ്യക്തി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഇരുവരും തമ്മിലുള്ള സൗഹൃദവും ബന്ധവുമെല്ലാം ചിത്രത്തിൽ കാണിക്കുന്നു. കഴിഞ്ഞവാരം ആയിരുന്നു ചിത്രത്തിൻറെ ആദ്യ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും വ്യത്യസ്ത ഗെറ്റപ്പും എല്ലാം തന്നെ വളരെയധികം ആകർഷിക്കുന്ന ഒന്നാക്കി ചിത്രത്തെ മാറ്റി. പുറത്തിറങ്ങിയ പോസ്റ്റർ അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ വലിയ ചലനം സൃഷ്ടച്ചിരുന്നു. എന്തുതന്നെയായാലും ആ പ്രതീക്ഷകൾ എല്ലാം ഇരട്ടിയാക്കുന്ന ടീസർ തന്നെയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

Advertisement

ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി സെബാസ്ററ്യൻ, സരിത എന്നിവരോടപ്പം രചയിതാവായ ജോയ് മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close