നാദിർഷ ഈണമിട്ട് ശങ്കർ മഹാദേവൻ ആലപിച്ച പഞ്ചവർണതത്തയിലെ പുതിയ ഗാനം ഇതാ

Advertisement

പഞ്ചവർണ്ണതത്തയിലെ മൂന്നാം ഗാനം പുറത്തിറങ്ങി. കുടുംബ പ്രേക്ഷകരുടെ പ്രിയ ഹാസ്യതാരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം പഞ്ചവർണ്ണതത്തയിലെ മൂന്നാം ഗാനം പുറത്തിറങ്ങി. നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. സന്തോഷ് വർമ്മയാണ് ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ചിത്രത്തിന്റേതായി മുൻപ് രണ്ട് ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. പുറത്തുവന്ന ആദ്യ 2 ഗാനവും എം ജയചന്ദ്രൻ ഈണമിട്ടതാണ്. ഗാനങ്ങൾ എല്ലാം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയ ചിത്രത്തിൽ മൂന്ന് സംഗീതസംവിധായകരാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രൻ, നാദിർഷ, ഔസേപ്പച്ചൻ എന്നിവർ ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നു.

Advertisement

കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്ന ചിത്രത്തിന്റെ ട്രൈലർ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. പക്ഷിമൃഗാദികളെ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവ് കടന്നുവരുന്നതാണ് ചിത്രത്തിൻറെ പ്രധാന ഇതിവൃത്തം. ജയറാമും കുഞ്ചാക്കോ ബോബനും ആണ് ചിത്രത്തിലെ നായകന്മാർ. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിൽ ജയറാം എത്തുമ്പോൾ കലേഷ് എന്ന രാഷ്ട്രീയ നേതാവായി കുഞ്ചാക്കോ ബോബനും എത്തുന്നു.

ഹരി പി നായരും രമേശ് പിഷാരടിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. അനുശ്രീയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരൻ, അശോകൻ, ധർമ്മജൻ ബോൾഗാട്ടി, സലിംകുമാർ തുടങ്ങിയവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ അണിനിരക്കുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനു വേണ്ടി മണിയൻപിള്ള രാജു നിർമ്മിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കാൻ വിഷുവിന് തിയറ്ററുകളിലെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close