ലിയോ 2 ഉണ്ടാവില്ല?; LCU – അവസാനിപ്പിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി സംവിധായകൻ

Advertisement

തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജ് തന്റെ സിനിമകളിലൂടെ സൃഷ്‌ടിച്ച ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അഥവാ എൽ സി യു. കാർത്തി നായകനായ കൈതിയിൽ നിന്ന് ആരംഭിച്ച ഈ സിനിമാറ്റിക് യൂണിവേഴ്സിൽ വിക്രത്തിലൂടെ കമൽ ഹാസൻ, ഫഹദ് ഫാസിൽ, സൂര്യ എന്നിവരും ലിയോ എന്ന ചിത്രത്തിലൂടെ ദളപതി വിജയും ഭാഗമായി.

ലിയോക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ ലിയോ 2 ഉണ്ടാവില്ലെന്നും, ഇനി വരാൻ പോകുന്ന മൂന്നു ചിത്രങ്ങളിലൂടെ എൽ സി യു താൻ അവസാനിപ്പിക്കുമെന്നും ലോകേഷ് പറഞ്ഞു. എൽ സിയൂവിലെ അടുത്ത ചിത്രമായി ഉടൻ തന്നെ കാർത്തി നായകനായ കൈതി 2 ആരംഭിക്കുമെന്നും അതിന് ശേഷം സൂര്യ നായകനായ റോളെക്‌സ്‌ എന്ന സ്റ്റാൻഡ് എലോൺ സിനിമ ചെയ്യുമെന്നും ലോകേഷ് വെളിപ്പെടുത്തി.

Advertisement

സൂര്യയുടെ റോളക്സ് ചെയ്താൽ മാത്രമേ കമൽ ഹാസൻ നായകനായ വിക്രം 2 ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു. വിക്രം 2 വോടെ എൽസിയു അവസാനിക്കുമെന്നും ലോകേഷ് വെളിപ്പെടുത്തി. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ലോകേഷ് ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

എൽസിയൂവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രവും ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ പേര്. ഇപ്പോൾ രജനികാന്ത് നായകനായ കൂലി എന്ന ചിത്രമാണ് ലോകേഷ് ചെയ്യുന്നത്. എൽ സി യൂവിന്റെ ഭാഗമല്ലാത്ത സ്റ്റാൻഡ് എലോൺ ചിത്രമാണ് കൂലി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close