ഇനി ഒരു പട്ടാളക്കഥ കിട്ടിയാൽ ചെയ്യുമോ; മറുപടി പറഞ്ഞു സംവിധായകൻ ലാൽ ജോസ്..!

Advertisement

മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ ഒട്ടേറെ മനോഹരമായ ചിത്രങ്ങൾ എത്തിച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. ജനപ്രിയ നായകൻ ദിലീപുമൊത്തു മീശ മാധവൻ, ചാന്തുപൊട്ട് പോലെയുള്ള വമ്പൻ ഹിറ്റുകൾ സമ്മാനിച്ച ലാൽ ജോസ്, പൃഥ്വിരാജ്, ഫഹദ് ഫാസിൽ പോലത്തെ താരങ്ങളെ വെച്ചും ക്ലാസ്സ്‌മേറ്റ്സ്, അയാളും ഞാനും തമ്മിൽ. ഡയമണ്ട് നെക്ക്ലെസ് പോലുള്ള ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെ വെച്ചെല്ലാം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ലാൽ ജോസ് 2003 ഇൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു പട്ടാളം. 2003 ലെ ഓണക്കാലത്തു റിലീസ് ചെയ്ത ഈ ചിത്രം വലിയ പരാജയമാണ് ഏറ്റു വാങ്ങിയത്. അന്ന് ആ ചിത്രം വലിയ വിമർശനമാണ് ഏറ്റു വാങ്ങിയതെന്ന് ലാൽ ജോസ് പറയുന്നു. പട്ടാളക്കാരനായി എത്തിയ മമ്മൂട്ടി കഥാപാത്രത്തെ കൊണ്ട് കോമഡി ചെയ്യിച്ചു എന്നതായിരുന്നു ആരാധകരിൽ നിന്നുണ്ടായ പ്രധാന വിമർശനം എന്നും ലാൽ ജോസ് പറയുന്നു.

പട്ടാളക്കാർ ആ ചിത്രത്തിൽ കാണിച്ചത് പോലെയുള്ള കാര്യങ്ങൾ ഒക്കെ ചെയ്യുമോ എന്നുള്ള പ്രേക്ഷകരുടെ സംശയം ആകാം അതിന്റെ പരാജയ കാരണം എന്നും ലാൽ ജോസ് പറയുന്നു. ഒരുപക്ഷെ ആ ചിത്രത്തിന്റെ ടൈറ്റിൽ ആയിരുന്നിരിക്കാം അങ്ങനെ ഒരു ചിന്തയിലേക്ക് പ്രേക്ഷകരെ നയിച്ചത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. ശരിക്കും പട്ടാളം എന്നതിൽ ഉപരി ഒരു റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെ കഥ ആയിരുന്നു അതെന്നും ലാൽ ജോസ് പറഞ്ഞു. ഇനി ഒരിക്കൽ കൂടി ഒരു പട്ടാള കഥ കിട്ടിയാൽ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് തീർച്ചയായും ചെയ്യും എന്നായിരുന്നു ലാൽ ജോസിന്റെ ഉത്തരം. റെജി നായർ രചിച്ച പട്ടാളത്തിൽ മമ്മൂട്ടിയോടൊപ്പം ബിജു മേനോൻ, ടെസ, ജ്യോതിർമയി എന്നിവർ ആണ് പ്രധാന വേഷങ്ങൾ ചെയ്തത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close