സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കളിക്കാൻ ബിജു മേനോനെ വിളിച്ചിരുന്നോ?; രസകരമായ മറുപടിയുമായി കുഞ്ചാക്കോ ബോബൻ

Advertisement

പ്രശസ്ത മലയാള നടൻ ബിജു മേനോന്റെ ഒരു പഴയകാല ചിത്രം ഈയടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തൃശൂർ ക്രിക്കറ്റ് അസോസിയേഷന്റെ ഒരു പഴയ ഐഡന്റിറ്റി കാർഡ് ആണ് ശ്രദ്ധ നേടിയത്. തൃശൂർ അസോസിയേഷന്റെ കീഴിൽ രജിസ്റ്റർ ചെയ്ത കളിക്കാരിൽ ഒരാളായിരുന്നു ബിജു മേനോൻ എന്ന് വെളിപ്പെടുത്തിയ ഈ ചിത്രം പുറത്ത് വിട്ടത് മലയാളിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ ആണ്. ഇപ്പോഴിതാ ഉടനെ തുടങ്ങാൻ പോകുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ മലയാള സിനിമയിൽ നിന്നുള്ള അമ്മ കേരള സ്‌ട്രൈക്കർസ് ടീമിൽ കളിക്കാൻ ബിജു മേനോനെ ക്ഷണിച്ചിരുന്നോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി ശ്രദ്ധ നേടിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ ആണ് അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ ഇത്തവണ നയിക്കുന്നത്.

ബിജു മേനോൻ ക്രിക്കറ്റിനെ ഏറെ ആവേശത്തോടെ സമീപിക്കുന്ന ആളാണെന്നും അദ്ദേഹം നല്ല കളിക്കാരൻ ആണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. എന്നാൽ അദ്ദേഹം ബാറ്റ് ചെയ്യുമ്പോൾ ആദ്യ ബോളിൽ തന്നെ ഔട്ട് ആവുമെന്നും കുഞ്ചാക്കോ ബോബൻ സരസമായി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ബിജു മേനോന്റെ ഫോട്ടോയെ കുറിച്ചും സരസമായി ആണ് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്. അത് ഫോട്ടോഷോപ്പ് ചെയ്തത് ആയിരിക്കുമെന്നാണ് കുഞ്ചാക്കോ ബോബൻ സൂചിപ്പിക്കുന്നത്. ഓർഡിനറി സിനിമ ഷൂട്ട് ചെയ്യുമ്പോൾ താനും ബിജു മേനോനും ആസിഫ് അലിയും ജിഷ്ണുവും ബാബുരാജ്ഉം ചിത്രത്തിന്റെ നിർമ്മാതാവും ചേർന്ന് അതിഥി മന്ദിരത്തിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ ഓർത്തെടുത്തു. മണിക്കുട്ടൻ, വിനു മോഹൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ളൈ, ആന്റണി വർഗീസ് തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ അമ്മ കേരള സ്‌ട്രിക്കേഴ്സിന് വേണ്ടി കളിക്കാൻ ഇറങ്ങുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close