കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’ നാളെ മുതൽ തിയറ്ററുകളിൽ !

Advertisement

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച ‘പദ്മിനി’ റിലീസിനൊരുങ്ങുന്നു. ചിത്രം നാളെ മുതൽ തീയറ്ററുകളിലെത്തും. ഗൾഫ് രാജ്യങ്ങളിൽ ചിത്രം ജൂലൈ 21 മുതലും. ‘പദ്മിനി’ ഒരു കോമഡി-ഫാമിലി എന്റർടെയ്നർ സിനിമയാണ്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘ലിറ്റിൽ ബിഗ് ഫിലിംസ്’ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് ദീപു പ്രദീപാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

റിലീസിനോടടുത്ത് ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളും ട്രെയിലറും പുറത്തുവിട്ടിരുന്നു. ട്രെയിലർ കണ്ടവർക്ക് സിനിമയുടെ കഥാ​ഗതി ഏകദേശം മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ഉൾക്കാമ്പ് എന്താണ് തിരിച്ചറിയാനാവാത്തതിനാൽ സിനിമ കാണാനായി പ്രേക്ഷകർ കാത്തിരിപ്പിലാണ്. എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു സിനിമയാണ് ‘പദ്മിനി’. പ്രണയം, നർമ്മം, കുടുംബം എന്നീ ഘടകങ്ങളിലൂടെ കടന്നുപോവുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം ഒരു നായകന് മൂന്ന് നായികമാർ എന്നതാണ്.

Advertisement

ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ, പി.ആർ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close