പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും, ഒപ്പം വൻ താരനിരയുമായി ‘വർഷങ്ങൾക്കുശേഷം’

Advertisement

ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു. മെറിലാൻഡ് സിനിമ നിർമിക്കുന്ന ചിത്രത്തിന് ‘വർഷങ്ങൾക്കുശേഷം’ എന്നാണ് പേരിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽവമ്പൻ താര നിരയാണുള്ളത്

പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരും അഭിനയിക്കുന്നുണ്ട്. നിവിൻ പോളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisement

ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്. മലർവാടി ആർട്സ് ക്ലബ്, തിര, തട്ടത്തിൻ മറയത്ത് , ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഹൃദയം എന്നി സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾക്കു ശേഷം വിനീത് ശ്രീനിവാസന്റെ ആറാമത്തെ സംവിധാന സംരംഭമാണിത്.

ശ്രീനിവാസന്റെ ജീവിതമാണ് ഇത്തവണ വിനീത് സിനിമയാക്കുന്നതെന്നും ശ്രീനിവാസന്റെ 80കളിലെ ചെന്നൈ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കഥ എന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close