വിജയമാവർത്തിക്കാൻ കുഞ്ചാക്കോ ബോബൻ; പൊട്ടിച്ചിരി ഉണർത്താൻ ജോണി ജോണി യെസ് അപ്പാ..

Advertisement

ഈ വർഷം കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയത് രണ്ട് ചിത്രങ്ങളാണ്. സുഗീതിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ശിക്കാരി ശംഭു, നവാഗതനായ ശ്രീജിത്ത് സംവിധാനം ചെയ്ത കുട്ടനാടൻ മാർപ്പാപ്പ. ഹാസ്യത്തിലൂടെ കഥ പറഞ്ഞ ചിത്രങ്ങൾ ഏറെ പ്രേക്ഷക പ്രശംസ നേടി വലിയ വിജയമായി മാറിയിരുന്നു. ഇരു ചിത്രങ്ങളിലൂടെയും ഈ വര്ഷം വൻ വിജയം തീർത്ത കുഞ്ചാക്കോ ബോബൻ പുതുചിത്രവുമായി എത്തുകയാണ്. ദൈവത്തിന്റെ സ്വന്തം ക്ളീറ്റ,സ് പാവാട തുടങ്ങിയ ചിത്രങ്ങൾ ജി. മാർത്താണ്ഡനാണ് ചിത്രം സംവിധാനം ചെയുന്നത്. പൂർണ്ണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ജോണി ജോണി യെസ് അപ്പാ എന്ന കൗതുകമുണർത്തുന്ന പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

കോട്ടയത്തെ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അതീവ രസകരമായ നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകും. ബിജു മേനോന്റെ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു വെള്ളിമൂങ്ങ. വലിയ ആരവങ്ങൾ ഇല്ലാതെ തീയേറ്ററുകളിൽ മാത്രമെത്തിയ ചിത്രം പക്ഷെ ആ വർഷത്തെ വിജയമായി മാറിയിരുന്നു. ചിത്രത്തിന്റെ രസകരമായ തിരക്കഥയൊരുക്കിയ ജോജി തോമസാണ് ഈ ചിത്രത്തിനാണ് തിരക്കഥയൊരുക്കുക.

Advertisement

പല ഓഫാറുകളും വന്നെങ്കിലും ഇത്തരമൊരു ചിത്രത്തിനായിട്ടായിരുന്നു താൻ കാത്തിരുന്നത് എന്ന് ജോജി തോമസ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്തായാലും ഏറെ പ്രതീക്ഷ ഉണര്ത്തുന്ന വാക്കുകളാണ് ഇവ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിവരങ്ങളും മറ്റും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ചിത്രം അടുത്ത മാസത്തോടെ ചിത്രീകരണം ആരംഭിക്കും. സൗമ്യ സദാനന്ദൻ സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ കുഞ്ചാക്കോ ബോബൻ ഇപ്പോൾ അതിനു ശേഷമായിരിക്കും പുതു ചിത്രത്തിലേക്ക് എത്തുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close