മഹാനടിയിലെ ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനത്തെ പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി…

Advertisement

നാഗ് അശ്വിൻ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം മഹാനടിയാണ് ഇപ്പോൾ തെലുങ്ക് സിനിമയിൽ താരമാകുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രം എന്ന രീതിയിൽ മലയാള സിനിമ പ്രേക്ഷകരും ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് കണ്ടത്. ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത് മലയാളി താരം കീർത്തി സുരേഷായിരുന്നു. തെലുങ്ക് പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ ഒരുകാലത്ത് സൂപ്പർ താരമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തിയത്.

ചിത്രം വലിയ നിരൂപ പ്രശംസയും വിജയവുമായി മാറികൊണ്ടിരിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ 50 കോടിയോളം കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു. കീർത്തി സുരേഷിന്റെയും ദുൽഖർ സൽമാനെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം എന്ന് തന്നെ പറയാം. ചിത്രത്തിലെ ഇരുവരുടയും പ്രകടനത്തെ പ്രശംസിച്ച് നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോൾ ഇതാ ചിത്രത്തിലെ നായകനായ ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയും എത്തിയിരിക്കുന്നു.

Advertisement

ചിത്രത്തിലെ ദുൽഖർ സല്മാന്റെത് ഗംഭീര പ്രകടനമാണ് എന്നാണ് ചിരഞ്ജീവി പറയുന്നത്. ചിരഞ്ജീവി തന്റെ ജെമിനി ഗണേശനുമായുള്ള ഓർമ്മകളും പങ്കുവച്ചു. രുദ്രവീണ എന്ന ചിത്രത്തിലൂടെയാണ് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത് എന്നും. അന്ന് താൻ കണ്ട, പരിചയപ്പെട്ട ജെമിനി ഗണേശനെ തനിക്ക് ചിത്രത്തിലൂടെ വീണ്ടും കാണാൻ സാധിച്ചു എന്നും ചിരഞ്ജീവി പറയുകയുണ്ടായി. തെലുങ്കിലെ ഏറ്റവും വലിയ സൂപ്പർ താരത്തിൽ നിന്നും അഭിനന്ദനം നേടിയതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകരും. ദുൽഖർ സല്മാനും ചിത്രത്തിനും വലിയ അഭിനന്ദന പ്രവാഹമാണ് തെലുങ്ക് സിനിമയിൽ നിന്നും ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close