ഫഹദ് ഫാസിലും ദിലീഷ് പോത്തനും ചേർന്ന് നിർമ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് ഇന്ന് മുതൽ തുടങ്ങും..!

Advertisement

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഇവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിക്കും. നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ശ്യാം പുഷ്ക്കരൻ ആണ്. ഷെയിൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽ വില്ലൻ ആയാണ് ഫഹദ് ഫാസിൽ അഭിനയിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒരു സിനിമക്കായി ഒത്തുചേരുന്നു എന്ന പ്രത്യേകതയും കുമ്പളങ്ങി നൈറ്റ്‌സിനുണ്ട്.

മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തിൽ നിർണ്ണായക വേഷം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു മോഡേൺ ഫാമിലി ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ടീം ആരംഭിച്ച വർക്കിംഗ് ക്ലാസ് ഹീറോ എന്ന ബാനറിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം. ഇതിനു മുൻപും നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രങ്ങൾ ഫഹദ് ചെയ്തിട്ടുണ്ട്. ആഷിക് അബുവിന്റെ 22 ഫീമെയ്ൽ കോട്ടയം, ലാൽജോസിന്റെ ഇമ്മാനുവൽ, തമിഴ് ചിത്രം വേലയ്ക്കാരൻ എന്നിവയിൽ നെഗറ്റീവ് സ്വഭാവമുള്ള വേഷങ്ങൾ ആണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം ആണ്. സൈജു ശ്രീധരൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. അടുത്തയാഴ്ച എത്തുന്ന അമൽ നീരദ് ചിത്രം വരത്തൻ ആണ് ഫഹദിന്റെ പുതിയ ചിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close