പൃഥ്വിരാജ് എന്ന സംവിധായകനെ പ്രശംസിച്ചു മോഹൻലാൽ; അവിശ്വസനീയ മികവ് എന്നു ലാലേട്ടൻ.

Advertisement

യുവ സൂപ്പർ താരം പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രമാണ് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫർ. കടുത്ത മോഹൻലാൽ ആരാധകനായ പൃഥ്വിരാജ് തന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ പൂർത്തീകരിക്കുന്നതു. ഒരു സംവിധായകൻ ആവണം എന്ന് മാത്രമല്ല പൃഥ്‌വി ആഗ്രഹിച്ചത്. തന്റെ ആദ്യ ചിത്രത്തിൽ താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മോഹൻലാൽ തന്നെ നായകനായി എത്തണം എന്നതും പൃഥ്വിരാജ് സുകുമാരന്റെ സ്വപ്നമായിരുന്നു. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടും ഉണ്ട്. ഇപ്പോൾ മോഹൻലാലിനെ വെച്ച് ലൂസിഫർ എന്ന ചിത്രമൊരുക്കുന്നതിന്റെ തിരക്കിലാണ് പൃഥ്വിരാജ്. പൃഥ്വിരാജ് എന്ന നടനെ നമ്മുക്കെല്ലാം അറിയാം. എന്നാൽ പൃഥ്വിരാജ് എന്ന സംവിധായകൻ എത്രമാത്രം മികവുറ്റയാളാണ് എന്ന ആകാംഷ നമ്മുക്കെല്ലാവർക്കും ഉണ്ട്.

എന്നാൽ ഇപ്പോൾ പൃഥ്വിരാജ് എന്ന സംവിധായകനെ പ്രശംസിച്ചു മുന്നോട്ടു വന്നിരിക്കുന്നത് സാക്ഷാൽ മോഹൻലാൽ തന്നെയാണ്. പ്രശസ്ത നടൻ നന്ദു ആണ് മോഹൻലാൽ പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് തന്നോട് പറഞ്ഞ അഭിപ്രായം ഒരു ചാനൽ ഇന്റർവ്യൂവിൽ തുറന്നു പറഞ്ഞത്. താൻ ലുസിഫെറിൽ അഭിനയിക്കാൻ സെറ്റിൽ എത്തിയപ്പോൾ മോഹൻലാൽ തന്റെ അടുത്ത് വന്നു തോളിൽ കയ്യിട്ടു പറഞ്ഞത് പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവിനെ കുറിച്ചായിരുന്നു എന്നാണ് നന്ദു പറയുന്നത്. “എന്തൊരു ഡയറക്ടർ ആണിയാൾ, അവിശ്വസനീയം” എന്നാണ് മോഹൻലാൽ പറഞ്ഞത് എന്നാണ് നന്ദു പറയുന്നത്. തനിക്കു എടുക്കേണ്ട ഓരോ ഷോട്ടിനെ കുറിച്ചും ഓരോ സീനിനെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ട് പ്രിത്വിക്ക് എന്നാണ് നന്ദു അനുഭവത്തിൽ നിന്ന് പറയുന്നത്. അസാമാന്യമായ ഓർമ്മ ശ്കതിയും സാങ്കേതികമായ അറിവുമെല്ലാം ചേർന്നപ്പോൾ ഒരു ഗംഭീര സംവിധായകനെയാണ് പൃഥ്വിരാജ് സുകുമാരനിൽ കാണാൻ സാധിക്കുന്നത് എന്നാണ് നന്ദുവും പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close