ദുൽഖർ സൽമാൻ്റെ ‘കിംഗ് ഓഫ് കൊത്ത’ യുടെ മ്യൂസിക് റൈറ്റ്സിനു റെക്കോര്‍ഡ് തുക

Advertisement

പാൻ-ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ പുറത്തിറങ്ങനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം ‘കിംഗ് ഓഫ് കൊത്ത ‘ വമ്പൻ റിലീസിന് ഒരുങ്ങുകയാണ്. 95 ദിവസത്തെ കാരക്കുടിയിലെ ചിത്രീകരണത്തിന് ശേഷം ചിത്രം ഏറ്റവുമൊടുവിലെ മിനുക്കുപണികളിലാണ്. മലയാള സിനിമയുടെ ജനപ്രിയ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഒന്നിലധികം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ഓണത്തിന് റിലീസിനെത്തും. ഇപ്പോഴിത, റിലീസിന് മുൻപ് തന്നെ ചിത്രം വലിയൊരു നേട്ടം സ്വന്തമാക്കിയ വാർത്തയാണ് പുറത്ത് വരുന്നത്.

ഇതുവരെ ഒരു മലയാള സിനിമയും നേടാത്ത തുകയ്ക്ക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വിറ്റു പോയിരിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ജേക്സ് ബിജോയും ഷാൻ റഹ്മാനുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സിനു റിപ്പോർട്ടുകൾ പ്രകാരം ആറ് കോടിയുടെ ബിസിനസാണ് നടന്നതെന്നാണ് വാർത്തകൾ. നേരത്തെ പ്രണവ് നായകനായ വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിൻ്റെ മ്യൂസിക് റൈറ്റ്സ് വിറ്റു പോയത് രണ്ട് കോടിക്കായിരുന്നു. ഈ റെക്കോർഡ് ആണ്  കിംഗ് ഓഫ് കൊത്ത തകർത്തിരിക്കുന്നത്.

Advertisement

വേഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് ‘കിംഗ് ഓഫ് കൊത്ത ‘ നിർമ്മിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം  നിമീഷ് രവിയാണ്, സ്ക്രിപ്റ്റ് ഒരുക്കിയത് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് നിർവഹിക്കുന്നത് റോണെക്സ് സേവിയർ,വസ്ത്രാലങ്കാരം  പ്രവീൺ വർമ്മ, എന്നിവരാണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത് രാജശേഖറാണ്. പാൻ ഇന്ത്യൻ ലെവലിൽ താരമൂല്യം സ്വന്തമാക്കിയ ദുൽഖർ സൽമാൻ്റെ കരിയറിലെതന്നെ ഏറ്റവും വലിയ സിനിമയായാണ് ‘കിംഗ് ഓഫ് കൊത്ത’ ഓണകാലത്തു തിയേറ്ററുകൾ ഭരിക്കാൻ എത്തുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close