10 ദിനംകൊണ്ട് 100 കോടിയെന്ന മാന്ത്രിക സംഖ്യയിലേക്ക്; ഇത് മലയാള സിനിമയുടെ മഹാവിജയം

Advertisement

100 കോടിയുടെ തിളക്കത്തിൽ ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’.  വെറും 10 ദിനം കൊണ്ട് ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ‘2018 ‘കടന്നിരിക്കുന്നത്. 12 ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ മോഹൻലാൽ ചിത്രമായ ലൂസിഫറിനെ മറികടന്നാണ് ഒന്നാം സ്ഥാനം 2018 സ്വന്തമാക്കിയിരിക്കുന്നത്. 10 ദിനംകൊണ്ടാണ് അതിവേഗ 100 കോടി കളക്ഷൻ എന്ന നേട്ടം ജൂഡ് ആന്റണി ചിത്രം 2018 ഉണ്ടാക്കിയത്. മലയാള സിനിമകൾ തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന ഈ കാലഘട്ടത്തിലാണ്  വലിയ പ്രമോഷൻ പോലുമില്ലാതെ ചിത്രം വിരലിലെണ്ണാവുന്ന ദിനങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ചിത്രത്തിൻറെ വലിയ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ഓരോ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

കേരളത്തിൽ നിന്നുമാത്രം ചിത്രം 45 കോടിയിലേറെയാണ് കളക്ഷൻ നേടിയെടുത്തത്. ഒരാഴ്ച കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ കൂടി പ്രദർശനം ആരംഭിച്ചതോടെ പത്ത് ദിനം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് അതിവേഗത്തിൽ; ചിത്രത്തിൻറെ കളക്ഷൻ കുതിച്ചു കയറുകയായിരുന്നു.

Advertisement

ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ്‌ ഹിറ്റായിരുന്നു ‘2018’ നേടിയെടുത്തുകൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും ഇതുപോലെ തന്നെ കളക്ഷൻ തുടർന്നാൽ ഇതുവരെയുള്ള സകലകാല റെക്കോർഡുകളെ തകർത്തെറിഞ്ഞ് മലയാള സിനിമ ലോൿത്തെ ഏറ്റവും വലിയ വിജയചിത്രം ആയിമാറും

Advertisement

Copyright © 2017 onlookersmedia.

Press ESC to close