മലൈക്കോട്ടൈ വാലിഭന് സംഘട്ടനം ഒരുക്കുന്നത് കെജിഎഫ്, കാന്താര ഫേം വിക്രം മൂർ

Advertisement

ലിജോ ജോസ് – മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചത് മുതൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. സിനിമ ഒരുക്കുന്നതിന് മികച്ച ഒരു ക്രൂ ടീം തന്നെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. കാന്തര, കെജിഎഫ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തീപാറുന്ന സംഘന രംഗങ്ങൾ സംവിധാനം ചെയ്ത വിക്രം മൂർ ആണ് മലൈക്കോട്ടൈ വാലിബനിലും സംഘട്ടനം ഒരുക്കുന്നത്. ടോവിനോ തോമസ് നായകനാകുന്ന ‘അജയൻ്റെ രണ്ടാം മോഷണം’ എന്ന സിനിമയുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതും വിക്രമാണ്. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തിന്റെ കെജിഎഫ് ചാപ്റ്റർ വൺ എന്ന സിനിമയിലെ സംഘട്ടന രംഗങ്ങൾക്ക് വലിയ കയ്യടി കിട്ടിയിരുന്നു.

രാജസ്ഥാനിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ഒരു ഗുസ്തിക്കാരൻ്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് അഭ്യൂഹങ്ങൾ. ഗുസ്തി ചാമ്പ്യൻ കൂടിയായ വിക്രം മൂർ ചിത്രത്തിൽ ചേരുന്നതോടെ ഈ അഭ്യൂഹങ്ങൾക്ക് പ്രാധാന്യമേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആമേന് തിരക്കഥ ഒരുക്കിയ പി.എസ് റഫീഖാണ് മലൈക്കോട്ടൈ വാലിഭന് തിരക്കഥ ഒരുക്കുന്നത്.

Advertisement

മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റർ നിർവഹിച്ചിരിക്കുന്നത് ദീപു ജോസഫും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻകാല ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുള്ള പ്രശാന്ത് പിള്ളയാണ് ഈ ചിത്രത്തിനും സംഗീതം നൽകുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവും സെഞ്ചറി ഫിലിംസും മാക്സ് ലാബും ചേർന്ന് നിർമ്മിക്കന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 10ന് രാജസ്ഥാനിൽ ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന്‍ ഷെഡ്യൂള്‍ നീണ്ടു നില്‍ക്കുമെന്നാണ് സൂചന. മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം ആണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇനി റിലീസിന് എത്തുന്ന ചിത്രം. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികാരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close