പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റിലീസ് ചെയ്ത സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രമായ കാല റിലീസിംഗ് സെന്ററുകളിൽ ഹൗസ് ഫുൾ ഷോകളുമായി മുന്നേറുന്ന കാഴ്ച്ച ആണ് കാണാൻ സാധിക്കുന്നത്. പാ രഞ്ജിത് ഒരുക്കിയ ഈ ചിത്രം ഒരേ സമയം ക്ലാസ്സും മാസും ആണെന്ന് പറയാം. രജനികാന്ത് എന്ന താരത്തെയും അദ്ദേഹത്തിലെ നടനെയും ഒരുപോലെ ഉപയോഗിച്ച പാ രഞ്ജിത് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ നേടുകയാണ് ഇപ്പോൾ. രജനികാന്തിന്റെ ത്രസിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണയാണ് ഇപ്പോൾ ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ആദ്യമായാണ് ഒരു രജനി ചിത്രത്തിന് ഇത്രയും സ്ത്രീകളും കുട്ടികളും വരുന്നതെന്ന് തീയേറ്ററുകാരും സാക്ഷ്യപ്പെടുത്തുന്നു . കാല പോലെയുള്ള ബിഗ് ബജറ്റ് സിനിമകൾ കൂടാതെ ഇനി റീലീസ് ചെയ്യാൻ പോകുന്ന വിനയ് ഫോർട്ട് ,ബാലു വര്ഗീസ് ,ശബരീഷ് വർമ്മ ടീമിന്റെ ലഡ്ഡു പോലെയുള്ള ഫൺ എന്റെർറ്റൈനെറും, ടോവിനോ തോമസിന്റെ ആക്ഷൻ ത്രില്ലെർ ആയ മറഡോണയും , നിവിൻ പോളി- ഗീതു മോഹൻദാസ് കൂട്ടുക്കെട്ടിന്റെ മൂത്തൊനും മിനി സ്റ്റുഡിയോ ആണ് കേരളത്തിൽ എത്തിക്കുന്നത്. വിതരണത്തോടൊപ്പം മലയാള സിനിമകളുടെ നിർമ്മാണവും നിർവഹിക്കുന്നുണ്ട് മിനി സ്റ്റുഡിയോ.
കാല കൂടാതെ തമിഴിൽ നിന്നു വരാനിരിക്കുന്ന പല വമ്പൻ സിനിമകളുടെ കേരളത്തിലെ വിതരണവും മിനിസ്റ്റുഡിയോ ആയിരിക്കും നിർവഹിക്കുക . ധനുഷ്- ടോവിനോ ചിത്രമായ മാരി 2 ഒക്കെ അത്തരത്തിൽ മിനി സ്റ്റുഡിയോ എത്തിക്കാൻ പോകുന്ന തമിഴ് ചിത്രങ്ങളിൽ ഒന്നാണ്. അതോടൊപ്പം മലയാളത്തിലുള്ള മുൻ നിര താരങ്ങളെയും , സംവിധായകരെയും വച്ചുള്ള പല സിനിമകളും മിനിസ്റ്റുഡിയോയുടെ വരാനിരിക്കുന്ന സംരംഭങ്ങൾ ആണ്.
ഇപ്പോൾ കാല നേടുന്ന ഈ വമ്പൻ ബോക്സ് ഓഫീസ് വിജയം മിനി സ്റ്റുഡിയോക്കു മികച്ച ഒരു അടിത്തറ ആണ് ഇവിടെ നൽകുന്നത്. മഴയെ പോലും അവഗണിച്ചു പ്രേക്ഷകർ കാല കാണാൻ കുടുംബമായി എത്തുമ്പോൾ അത് മിനി സ്റ്റുഡിയോയുടെ മാർക്കറ്റിങ് മികവിന്റെ കൂടി റിസൾട്ട് ആണെന്ന് പറയാം.