‘ഒരു കുപ്രസിദ്ധ പയ്യൻ’ ഡബ്ബിങ്ങിനിടയിൽ ബാലു വർഗീസിന്റെ പ്രകടനം കണ്ട് കണ്ണ് നിറഞ്ഞു ടോവിനോ..

Advertisement

മലയാള സിനിമയിൽ യുവനടന്മാറിൽ ചുരുങ്ങിയ കാലംകൊണ്ട് നായകനായി, വില്ലനായി, സഹനടനായി വിസ്മയിപ്പിച്ച താരമാണ് ടോവിനോ തോമസ്. ഗപ്പിയിലൂടെ നായകനായി മലയാള സിനിമയിൽ ചുവടുവെച്ച താരത്തിന് പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു. ഈ മാസം 22ന് റീലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘മറഡോണ’ അതിന് ശേഷം ജൂലൈയിൽ തീവണ്ടിയും പ്രദർശനത്തിനെത്തും. എന്നാൽ മലയാളികൾ ഏറെ കാത്തിരിക്കുന്ന ടോവിനോ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യൻ’ തന്നെയാണ്. ഒഴിമുറി, തലപ്പാവ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ മികച്ച സംവിധായകരിൽ ഒരാളായിമാറിയ വ്യക്തിയാണ് മധുപാൽ. ടോവിനോ എന്ന നടനെ നിസംശയം അദ്ദേഹം പുറത്തു കൊണ്ടുവരും എന്ന കാര്യത്തിൽ യാതൊരു തർക്കമില്ല. അദ്ദേഹത്തിന്റെ തിരക്കഥയിൽ ഒരിക്കലും നാടകീയത മലയാളികൾക്ക് അനുഭവപ്പെടില്ല കാരണം യഥാർത്ഥ ജീവിത അനുഭവങ്ങളെ ആധാരമാക്കിയാണ് ഓരോ ചിത്രവും അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവിയെടുക്കുന്നത്.

ടോവിനോ ഇപ്പോൾ ‘ഒരു കുപ്രസിദ്ധ പയ്യൻ’ സിനിമയുടെ ഡബ്ബിങ്ങിലാണ്. അദ്ദേഹം ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം സിനിമ പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. ബാലു വർഗീസും, ടോവിനോയും പരസ്പരം കരയുന്ന ഒരു സെന്റി രംഗം ഡബ് ചെയ്യുന്ന ചിത്രമാണ് ടോവിനോ പുറത്തുവിട്ടത്. ബാലു വർഗീസിന്റെ പ്രകടനത്തെ അഭിനന്ദിക്കാനും താരം മറന്നില്ല. സാധാരണ ചിത്രങ്ങളിൽ കാണുന്ന ടോവിനോ ആയിരിക്കില്ല ‘ഒരു കുപ്രസിദ്ധ പയ്യനിൽ പ്രത്യക്ഷപ്പെടുക എന്നതിന്റെ സൂചന കൂടിയാണിത്. തരംഗം സിനിമക്ക് ശേഷം ടോവിനോയും ബാലു വർഗീസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ നായികയായിയെത്തുന്നത് നിമിഷ സജയനാണ്. അതുപോലെ അനു സിതാരയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഔസേപ്പച്ചനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നൗഷാദ് ഷെരീഫാണ്. വി. സിനിമാസിന്റെ ബാനറിൽ ചിത്രം അണിയറയിൽ റീലീസിനായി ഒരുങ്ങുകയാണ്.

Advertisement
Advertisement

Press ESC to close