യു കെയിൽ റെക്കോർഡ് റിലീസുമായി കായംകുളം കൊച്ചുണ്ണി; 106 സ്ക്രീനുകളിൽ റിലീസ്.

Advertisement

മലയാള സിനിമയിലെ ചരിത്ര വിജയങ്ങളിൽ ഒന്നായി മാറിയ കായംകുളം കൊച്ചുണ്ണി യു കെയിൽ റെക്കോർഡ് റിലീസ് ആയാണ് എത്തിയത്. 106 സ്ക്രീനുകളിൽ ആയി ഏകദേശം 345 ഷോകൾ ആണ് അവിടെ ദിവസേന കൊച്ചുണ്ണി കളിക്കാൻ പോകുന്നത്. ഇന്നലെ യു കെ റിലീസ് ചെയ്‌ത കായംകുളം കൊച്ചുണ്ണിക്കു മികച്ച പ്രതികരണമാണ് അവിടെ നിന്നു ലഭിക്കുന്നത്. മലയാളത്തിൽ ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം ആദ്യ രണ്ടാഴ്ച്ച കൊണ്ട് മുപ്പതു കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടി. വിദേശത്തു നിന്ന് ഇരുപതു കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച പ്രകടനമാണ് നടത്തിയത്.

Advertisement

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ നിവിൻ പോളി കായംകുളം കൊച്ചുണ്ണി എന്ന നായക വേഷത്തിൽ എത്തിയപ്പോൾ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രം ആയി അതിഥി വേഷത്തിലും എത്തി. ഇവരുടെ രണ്ടു പേരുടെയും കിടിലൻ പ്രകടനമാണ് ഈ ചിത്രത്തെ ഗംഭീരമാക്കിയത് എന്നു പറയാം. ഇവർക്കൊപ്പം ബാബു ആന്റണി, സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, ഷൈൻ ടോം ചാക്കോ, സുധീർ കരമന, സുദേവ് നായർ, സുനിൽ സുഗത, ഇടവേള ബാബു, മുകുന്ദൻ, പ്രിയങ്ക തിമേഷ്, മണികണ്ഠൻ ആചാരി, അമിത് ചക്കാലക്കൽ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ഗോപി സുന്ദർ ഈണം പകർന്ന ഗാനങ്ങൾ ആണ് കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മികവ്. ബോബി സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close