പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ജോണി ജോണി യെസ് അപ്പാ; തീയേറ്ററുകളിൽ ജനസാഗരം..!

Advertisement

മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ട് മുന്നേറുകയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ റിലീസ് ആയ ജോണി ജോണി യെസ് അപ്പാ. ആദ്യാവസാനം ഏറെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ എന്നാണ് ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. പ്രേക്ഷകർക്കിഷ്ടമുള്ള ഒരുപാട് പ്രശസ്ത താരങ്ങൾ അണിനിരന്ന ഈ ചിത്രം ആദ്യം മുതൽ ഒരുക്കുന്നത് പൊട്ടിച്ചിരിയുടെ മാലപ്പടക്കം തന്നെയാണ്. ജോണി എന്ന ടൈറ്റിൽ കഥാപാത്രമായി എത്തിയ കുഞ്ചാക്കോ ബോബനൊപ്പം, ഷറഫുദീൻ, വിജയ രാഘവൻ, ടിനി ടോം, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ, അബു സലിം എന്നിവരും നിറഞ്ഞാടിയപ്പോൾ ഒരു ഗംഭീര ചിരി വിരുന്നു തന്നെയായി മാറി ജോണി ജോണി യെസ് അപ്പാ.

ജോജി തോമസ് രചിച്ചു മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ ചിത്രം വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ് നിർമ്മിച്ചിരിക്കുന്നത്. അനു സിതാര നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മാസ്റ്റർ സനൂപ് സന്തോഷ്, ലെന, നെടുമുടി വേണു, മേഘനാഥൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. കോമെടിയും പ്രണയവും വൈകാരിക മുഹൂർത്തങ്ങളും അതുപോലെ ആവേശകരമായ കഥാ സന്ദർഭങ്ങളും നിറഞ്ഞ ഈ ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറപ്പിക്കില്ല. അതുകൊണ്ടു തന്നെയാണ് ജോണിയേയും കുടുംബത്തെയും കാണാൻ മലയാളി സിനിമാ പ്രേക്ഷകർ ഇപ്പോൾ തീയേറ്ററുകളിലേക്കു ഒഴുക്കുന്നത്. തുടർച്ചയായി ഹൌസ് ഫുൾ ഷോകൾ ലഭിക്കുന്ന ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയത്തിലേക്കാണ് മുന്നേറുന്നത്. ഷാൻ റഹ്മാൻ ഒരുക്കിയ ഗാനങ്ങളും ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്.

Advertisement
Advertisement

Press ESC to close