പ്രണവിന്റെയും ദുൽഖറിന്റേയും നായികയായി കല്യാണി പ്രിയദർശൻ..!

Advertisement

ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ആയ പ്രിയദർശന്റെ മകളായ കല്യാണി പ്രിയദർശൻ നായികയായി തെലുങ്കു സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ഒരുപാട് പ്രേക്ഷക പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മലയാളത്തിലും തമിഴിലും നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കല്യാണി. മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന്റെ നായിക ആയാണ് കല്യാണി എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ നൂറു കോടിക്ക് മുകളിൽ മുടക്കിയാണ് ഒരുക്കുന്നത്.

അതോടൊപ്പം തന്നെ തമിഴിൽ മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ നായികയായാണ് കല്യാണി എത്തുന്നത്. ദുൽഖറിന്നെ നായകനാക്കി രാ കാർത്തിക് സംവിധാനം ചെയ്യാൻ പോകുന്ന വാൻ എന്ന ചിത്രത്തിൽ ആണ് കല്യാണി ദുൽഖറിന്റെ നായികാ വേഷത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ബോളിവുഡ് നടിയായ കൃതിയും ഈ ചിത്രത്തിലെ മറ്റൊരു നായികയായി എത്തും. ഒരു ട്രാവൽ മൂവി ആയാണ് വാൻ ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ മൂന്നു നായികമാർ ഉണ്ടാകും എന്നാണ് സൂചന. ഡിസംബർ പകുതിയോടെ ഈ ചിത്രം ആരംഭിക്കും. അതേ സമയം കല്യാണിയുടെ മലയാള ചിത്രമായ മരക്കാരിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചു കഴിഞ്ഞു. പ്രണവ് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കൾ ആയ കല്യാണിയും പ്രണവും വെള്ളിത്തിരയിൽ ഒരുമിച്ചു അഭിനയിക്കുന്നു എന്നത് പ്രേക്ഷകർക്ക് വലിയ ആകർഷണം തന്നെയാണ്. ഇവരോടൊപ്പം ഇവരുടെ അടുത്ത സുഹൃത്തും ഇപ്പോഴത്തെ ടോപ് തെന്നിന്ത്യൻ നായികമാരിൽ ഒരാളുമായ കീർത്തി സുരേഷും ഉണ്ടാകും. ഏതായാലും തെന്നിന്ത്യൻ സിനിമയിൽ താരമാവാൻ തന്നെയാണ് കല്യാണിയുടെ പുറപ്പാട് എന്ന് തന്നെ പറയാം.

Advertisement
Advertisement

Press ESC to close